ലണ്ടൻ: കൊലയാളി ബാക്ടീരിയ താണ്ഡവം അരംഭിച്ചതോടെ ഇതുവരെ ബ്രിട്ടനിൽ സ്ട്രെപ് എ രോഗം മൂലം മരണമടയുന്നവരുടെ എണ്ണം പതിനഞ്ചായി ഉയർന്നു. ഇംഓറ്റിഗോ, സ്‌കാർലറ്റ് പനി, സ്ട്രെപ് ത്രോട്ട് തുടങ്ങിയ നിർവധി രോഗങ്ങൾക്ക് കാരണമാകുന്ന അണുവാണ് സ്ട്രെപ് എ എന്ന ബാക്ടീരിയ. എന്നാൽ, ഇവയിൽ പല രോഗങ്ങളും അത്ര ഗുരുതരമല്ലെന്നാണത് ആശ്വാസം.

എന്നാൽ, അതിന്റെ തീവ്രമായ സാഹചര്യത്തിൽ ബാക്ടീരിയ രക്തത്തെ ബാധിച്ച് മരണകാരണമായേക്കാവുന്ന സങ്കീർണത ഉണ്ടാക്കുന്നു. ഇൻവാസീവ് ഗ്രൂപ്പ് എ സ്ട്രെപ് (ഐ ജി എ എസ്) എന്നറിയപ്പെടുന്ന ഈ ഗുരുതരാവസ്ഥ ഇതുവരെഏതാണ്ട്170 കുട്ടികളെ ബാധിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പുതുവത്സര ആരംഭത്തോടെ സ്ട്രെപ് എ വ്യാപനം ശക്തിപ്പെടുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. വസന്തകാലമാകുമ്പോഴേക്കും വ്യാപനം അതിന്റെ മൂർദ്ധന്യതയിലെത്തും.

കോവിഡ് പൂർവ്വ കാലത്തേക്കാൾ സ്ട്രെപ് എ ബാക്ടീരിയ ബധിക്കുന്ന കുട്ടികളുടെ എണ്ണം ഈ ശൈത്യകാലത്ത് അഞ്ചിരട്ടിയയി എന്നാണ് യു കെഹെല്ത്ത് സെക്യൂരിറ്റി ഏജൻസി പറയുന്നത്. സെപ്റ്റംബർ 12 നും ഡിസംബർ 4 നും ഇടയിലായി 14 വയസ്സിനു താഴെയുള്ള കുട്ടികളിൽ 169 പേർക്ക് ഐ ജി എ എസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒന്നു മുതൽ നാല് വയസ്സുവരെയുൾല കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നത്. തൊട്ടുതാഴെ അഞ്ചു മുതൽ ഒമ്പത് വയസ്സ് വരെ പ്രായമുള്ളവർ ഉണ്ട്.

15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കിടയിൽ 13 ഐ ജി എസ് കേസുകളാണ് ഇംഗ്ലണ്ടിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ, ഏറ്റവും മോശം സീസണിൽ ഈ രോഗം മൂലം ഇംഗ്ലണ്ടിൽ 27 കുട്ടികളായിരുന്നു മരണമടഞ്ഞത്. ഈ വർഷം രോഗ വ്യാപനം മുൻകാലങ്ങളിലേതിനേക്കാൾ വർദ്ധിച്ചിട്ടുണ്ട്, അതേസമയം, രോഗം ബാധിച്ചവരിലെ മരണനിരക്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. ഇതാണ് ഏറെ ആശങ്കയുയർത്തുന്ന കാര്യം.

അതേസമയം, പ്രാദേശിക തലത്തിലെ മരുന്നു കടകളിൽ സ്ട്രെപ് എ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് ഇംഗ്ലണ്ടിലെ മുതിർന്ന ഫാർമസ്യുട്ടിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകുന്നു. ചീഫ് ഫാർമസ്യുട്ടിക്കൽ ഓഫീസർ ഡേവിഡ് വെബ്ബാണ് ആന്റിബയോട്ടിക്കുകളുടെ വിതരണത്തിൽ താത്ക്കാലിക തടസ്സമുണ്ടായതായി സമ്മതിച്ചിരിക്കുന്നത്.

അതിനിടയിൽ സ്ട്രെപ് എ ബധിച്ച അഞ്ചു വയസ്സുകാരി ഹൃദയാഘാതത്തെ തുടർന്ന് ഐ സി യുവിൽ ആക്കേന്റി വന്നു. ഈവ എന്ന ഈ പെൺകുട്ടി രണ്ടാഴ്‌ച്ചകൾക്ക് മുൻപ് സാധാരണ ജലദോഷത്തിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നതായി കുട്ടിയുടെ അമ്മ പറയുന്നു. എന്നാൽ, പിന്നീട് ത്വക്കിൽ നീല നിറം പടരാൻ തുടങ്ങിയതോടെ സറേയിലെ റെഡ്ഹില്ലിനടുത്തുള്ള ഈസ്റ്റ് സറേ ഹോസ്പിറ്റലിലേക്ക് ഈ കുട്ടിയെ മാറ്റുകയായിരുന്നു. തുടർന്നായിരുന്നു ഹൃദയാഘാതം ഉണ്ടായത്.