ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും കനത്ത മഴ. 11 വർഷത്തിനിടെയുള്ള ശക്തമായ മഴയാണ് ഇത്തവണ റിപ്പോർട്ട് ചെയ്തത്. മഴ തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടു.

ഇടിമിന്നലും കനത്ത കാറ്റുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിലും ഹരിയാനയിലും ഉത്തരാഖണ്ഡിലും കനത്ത മഴയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ ലഭിക്കുന്നു