കൊച്ചി : കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ 4.5 കിലോ ഹെറോയിൻ പിടികൂടി. ദുബായിൽ നിന്നെത്തിയ ടാൻസാനിയൻ സ്വദേശി അഷ്റഫ് സാഫിയിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഇത്രയും ലഹരിമരുന്ന് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്തു.

അന്താരാഷ്ട്ര വിപണിയിൽ 25 കോടി രൂപ വിലവരും പിടികൂടിയ ഹെറോയിനെന്ന് അധികൃതർ പറഞ്ഞു.