ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിനെതിരെയുള്ള 3 കേസുകൾ തള്ളിയ പ്രത്യേക കോടതി വിധിയെ ചോദ്യം ചെയ്തുള്ള ആദായനികുതി വകുപ്പിന്റെ ഹർജി ഹൈക്കോടതി തള്ളി.

2015-'18ൽ 12.78 കോടിയുടെ നികുതി വെട്ടിപ്പു നടത്തിയെന്നും തെളിവ് നശിപ്പിച്ചെന്നുമുള്ള കേസുകളാണിവ. 2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎമാരെ ശിവകുമാറിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിലെ റിസോർട്ടിലെത്തിച്ചതിനു പിന്നാലെയായിരുന്നു റെയ്ഡ്.

പിന്നിൽ ബിജെപിയാണെന്ന് ആരോപണമുയർന്നിരുന്നു. ആദായനികുതി വകുപ്പ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ അന്വേഷണം തുടരുകയാണ്.