മാവേലിക്കര: അമ്മയെ പരിചരിക്കാനും ഒപ്പം നിർത്താനും ജോലിയിൽ നിന്നും വി ആർ എസ് എടുത്തിരുന്നെന്നും 7 വർഷത്തോളമായി കൂടെ നിന്നിരുന്ന 55 കാരിയുടെ മനംമാറ്റം 6 മാസത്തിനുള്ളിലെന്നും അക്രമണത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ലന്നും ഹോംനേഴ്‌സിന്റെ അടിയേറ്റ് അവശയായ ചെട്ടികുളങ്ങര കൈതവടക്ക് കളീയ്ക്കൽ വിജയമ്മയെ(78)യുടെ മകൻ അനിൽ ഗോപിനാഥ്.

മാതാവിന് മർദ്ദനമേൽക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും തന്റെ സംഭവബഹുലമായ ജീവിതത്തെക്കുറിച്ചും റിട്ടേർഡ് എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ കൂടയായ അനിൽ മമറുനാടനോട് മനസ്സുതുറന്നു. അനിലിന്റെ വിവരണം ഇങ്ങിനെ..

വർഷങ്ങളായി മാതാവ് മാനസിക പ്രശ്‌നങ്ങൾക്ക് ചികത്സയിലായിരുന്നെന്നു. ഒപ്പം നിർത്തി പരിചരിക്കണമെന്നുള്ള ആഗ്രഹം കൊണ്ട് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെല്ലാം അമ്മയെ കൊണ്ടുപോയി. അന്നൊന്നും അമ്മയ്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെ പരമാവധി ശ്രദ്ധിച്ചിരുന്നു. ജോലിയിൽ തുടർന്നാൽ അമ്മയെ പരിചരിക്കാൻ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കി എയർഫോഴ്‌സിൽ നിന്നും വി ആർ എസ് എടുത്തു. തുടർന്ന് തിരുവനന്തപുരത്ത് താമസമാക്കാനായിരുന്നു ആലോചന.

ചെട്ടികുളങ്ങരയിൽ കുടുംബവീട്ടിൽ താമസിക്കണമെന്ന് അമ്മ താൽപര്യം പറഞ്ഞപ്പോൾ ഉടൻ ആവശ്യമായ സംവിധാാനങ്ങളെല്ലാം ഒരുക്കി. ഞാനും ഭാര്യയും ഒപ്പം നിൽക്കാമെന്നും ഇതിനായി വീട്ടിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കാമെന്നും അഭിപ്രായപ്പെട്ടപ്പോൾ വീട് പഴയപടി സംരക്ഷയ്ക്കണമെന്നായി അമ്മയുടെ നിർദ്ദേശം. ഇതെത്തുടർന്ന് അമ്മയെ പരിചരിക്കാൻ ഹോംനേഴ്‌സിനെ നിയോഗിക്കുകയും ചെയ്തു. 500 മീറ്ററോളം അകലെ പുതിയ വീട്് നിർമ്മിച്ച് ഞാൻ കുടംബത്തോടൊപ്പം താമസം തുടങ്ങുകയുമായിരുന്നു. ഇടയ്ക്ക് ഭാര്യയും ഞാനും വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു.

ഏതാണ്ട് 6-7 മാസങ്ങളായി നിയന്ത്രണമില്ലാതെ മലമൂത്രവിസർജ്ജനം നടത്തുന്ന അവസ്ഥയിലേയ്ക്ക് രോഗം വഴിമാറി. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് ഒരു സഹായിയെയും കൂടിവയ്ക്കാമെന്ന് ഞാൻ ഹോംനേഴ്‌സിനോട് പറഞ്ഞെങ്കിലും വേണ്ടെന്നായിരുന്നു ഇവരുടെ നിലപാട്. ഇതിനുശേഷം അമ്മയുടെ ദേഹത്ത് പലപ്പോഴായി പാടുകളും മറ്റും ശ്രദ്ധയിൽപ്പെട്ടിരുന്നു.

ഹോംനേഴ്്‌സായ ഫിലോമിനയും അമ്മയും വർഷങ്ങളായി നല്ല അടുപ്പത്തിലായിരുന്നതിനാൽ ഇവിരിൽ നിന്നും ഉപദ്രവമേറ്റിരിയ്്ക്കാൻ ഒരു സാധ്യതയുമില്ലാന്നായിരുന്നു ഞാനും ഭാര്യയും കരുതിയിരുന്നത്. എങ്കിലും സത്യാവസ്ഥ അറിയാൻ വേണ്ടി വീട്ടിൽ സി സി ടിവി ക്യാമറ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം അമ്മയെ അവശനിലിയിൽ വീട്ടിൽ കണ്ടെത്തി. വീട്ടിൽ നിന്നും ഇറങ്ങിപ്പോയെന്നും പടിക്കെട്ടിൽ തട്ടിവീണതാണെന്നുമായിരുന്നു ഹോംനേഴ്്‌സിന്റെ വിശദീകരണം.

സംഭവത്തിൽ സത്യസ്ഥിതിയറിയാൻ അമ്മയോട് പലവട്ടം ചോദിച്ചെങ്കിലും ഒന്നും വ്യക്തമായിപറഞ്ഞില്ല. സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. ഫിലോമിന അമ്മയെ ക്ലിനിങ് സ്റ്റിക്കിന് അടിക്കുന്നതും കുത്തുന്നതും വിർജ്ജ്യം വായിൽ തള്ളിക്കയറ്റുന്നതും മറ്റുമാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്.വല്ലാത്ത വിഷമവും സങ്കടവുമായി.

ഇത്തരത്തിലൊരു നീക്കമുണണ്ടായത് അത്ഭുതപ്പെടുത്തി. വീട്ടിലെ ഒരു അംഗത്തെപ്പോലെയായിരുന്നു അവരെ കരുതിയിരുന്നത്. ഇവരോട് കാര്യങ്ങൾ തിരക്കിയപ്പോഴെല്ലാം വീണ്് പരിക്കേറ്റതാണെന്ന് നിലപാടിൽ ഉറച്ചുനിൽക്കുകയായായിരുന്നു. പിന്നീടാണ് ദൃശ്യങ്ങൾ ഉൾപ്പെടെ മാവേലിക്കര പൊലീസിൽ പരാതി നൽകിയത്.

വിജയമ്മയെ ആക്രമിച്ച സംഭവത്തിൽ മകൻ അനിലിന്റെ പരാതിയിൽ ഇടുക്കി കട്ടപ്പന മത്തായിപ്പാറ ചെമ്പനാൽ ഫിലോമിനയെ(55)മാവേലിക്കര പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ താനൊന്നും ചെയ്തിട്ടില്ലന്ന നിലപടായിരുന്നു ഇവർ ഇവിടെയും സ്വീകരിച്ചത്. തുടർന്ന് വീഡിയോ ദൃശ്യം കാണിച്ചപ്പോൾ വിജയമ്മയുടെ ദേഹത്ത് വലിയ ചിലന്തി ഉണ്ടായിരുന്നെന്നും ഇതിനെ ഓടിക്കുകയായിരുന്നെന്നുമായിരുന്നു ഫിലോമിനയുടെ മറുപിടി.

പരിചരിയ്്ക്കുന്നതിനുള്ള ബുദ്ധിമുട്ട് കൂടിയതിനെത്തുള്ള ദേഷ്യമായിരിക്കാം ഇവരെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചതൈന്നാണ് പൊലീസ് സംശയിക്കുന്നത്. അവിവിവാഹിതയായ ഫിലോമീന 5-10 മാസങ്ങൾക്കുള്ളിലൊക്കെയാണ് വീട്ടിൽ പോകാറുള്ളത്. ഈയവസരത്തിൽ അതുവരെയുള്ള ശമ്പളം ഒന്നിച്ചുവാങ്ങിപ്പോകും. പിന്നെ ബന്ധുക്കളുടെ വീടുകളിലെല്ലാം ചുറ്റിക്കറങ്ങി ഏകദേശം ഒന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞാണ് ഇവർ എത്താറുള്ളത്്.

മാർച്ച് അവസാനം വരെയെ ജോലിയിൽ ഉണ്ടാവു എന്ന ഇവർ അറിയിച്ചിരുന്നു.അതുകൊണ്ട് തന്നെ പകരം സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ അവർ ഇത്തരത്തിൽ അമ്മയോട് പെരുമാറിയത് എന്തിനെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല-അനിൽ കൂട്ടിച്ചേർത്തു.