കണ്ണൂർ: കണ്ണൂരിൽ ഹോട്ടൽ ഉടമ കുത്തേറ്റ് മരിച്ചു. സുഫി മക്കാനി ഹോട്ടൽ ഉടമയായ ജംഷീർ ആണ് കൊല്ലപ്പെട്ടത്. കണ്ണൂർ സിറ്റി സ്വദേശിയാണ് ജംഷീർ. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. .

തിങ്കളാഴ്ച രാത്രി 12.40ഓടെയാണ് സംഭവം. ഹോട്ടൽ അടച്ച് കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെ താഴെത്തെരു ഭാഗത്ത് വെച്ച് കാർ തടഞ്ഞുനിർത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ കയ്യേറ്റത്തിനിടെയാണ് ജംഷീറിന് കുത്തേറ്റത് എന്നാണ് വിവരം. ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

കൊലപാതകം ആസൂത്രിതമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് പൂർത്തിയായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.