പേരാവുർ: ആറളം ഫാമിന് സമീപം വനപാലകർക്ക് നേരേ നായാട്ടു സംഘത്തിന്റെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വനപാലകർക്ക് നേരേ രണ്ടം​ഗ സംഘം വെടിയുയർത്തു. തുടർന്ന്​ നായാട്ടു സംഘത്തിലെ ഒരാളെ വനപാലകർ പിടികൂടി. പായം സ്വദേശി പരതേപതിക്കൽ ബിനോയ് (43) എന്നായാളെയാണ് പിടികൂടിയത്. ഒരാൾ ഓടി രക്ഷപെട്ടു.

കൊട്ടിയൂർ റെയ്ഞ്ച് കീഴ്പ്പള്ളി ഫോറസ്റ്റ് സെക്ഷനിൽപെട്ട ആറളം ഫാമിനുള്ളിലെ ഓടന്തോട് ഫോറസ്റ്റ് ഒഫീസിന്റെ സമീപത്തായാണ് നായാട്ട് സംഘത്തെ കണ്ടത്. വനപാലകരെ കണ്ടതോടെ ഇവർ വനപാലകർക്ക് നേരെ വെടിയുയർക്കുകയായിരുന്നു. കീഴ്പള്ളി സെക്ഷൻ ഫോറസ്റ്റർ സുരേന്ദ്രൻ, മണത്തണ സെക്ഷൻ ഫോറസ്റ്റർ മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.