ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ മേയർ, ഡപ്യൂട്ടി മേയർ സ്ഥാനങ്ങൾ തെലങ്കാന രാഷ്ട്രസമിതിക്ക് . വിജയലക്ഷ്മി ആർ ഗഡ്വാൾ മേയറായും മോത്തി ശ്രീലത ഡപ്യൂട്ടി മേയറായും തിരഞ്ഞെടുക്കപ്പെട്ടു. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മിന്റെ പിന്തുണയോടെയാണ് ടിആർഎസിന് ഇരുപദവികളും ലഭിച്ചത്.