കണ്ണൂർ: ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള വിവാദങ്ങൾ ചർച്ച ചെയ്യുന്നതിനായി ഗവർണറെ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മണിക്കൂർ നീണ്ട വാർത്ത സമ്മേളനത്തിൽ ഗവർണർക്ക് എണ്ണിയെണ്ണി മറുപടി പറയുകയാണ് പരോക്ഷമായി മുഖ്യമന്ത്രി ചെയ്തതെങ്കിലും അതിരൂക്ഷമായ പ്രത്യാക്രമണം നടത്താൻ അദ്ദേഹം തയ്യാറായതുമില്ല.

ഗവർണറാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാർ നടപ്പിലാക്കുന്ന കാര്യങ്ങൾ എന്റെ സർക്കാർ നടപ്പിലാക്കുന്ന കാര്യങ്ങളെന്നു പറഞ്ഞു അവതരിപ്പിച്ചതെന്നു അനുസ്മരിച്ച മുഖ്യമന്ത്രി സംസ്ഥാന സർക്കാരിന് ഗവർണറുമായി നല്ല രീതിയിൽ മുൻപോട്ടു പോകാനാണ് താൽപര്യമെന്നും ചുണ്ടിക്കാട്ടി. കണ്ണുർ സർവ്വകലാശാലയിലെ വൈസ് ചാൻസലറെ നിയമിച്ചത് ഗവർണർ തന്നെയാണ്. ഗവർണർ ഒപ്പിട്ടു നൽകിയ നിയമനം ഇപ്പോൾ റദ്ദാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി ചോദിച്ചു.ഗവർണറെ ഈ വിഷയത്തിൽ മറ്റാരോ തെറ്റിദ്ധരിപ്പിക്കാൻ ഇടപെടൽ നടത്തിയതായി സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയോഗിക്കുന്നത് സർക്കാരല്ല. ചാൻസലറുടെ പദവി ഉപയോഗിച്ചു രാഷ്ട്രീയപരമായ കാര്യങ്ങൾ ചെയ്യേണ്ട കാര്യം മുഖ്യമന്ത്രിയെന്ന നിലയിൽ ചെയ്യാനുള്ളത് രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ താൻ ചെയ്യുന്നുണ്ട്. കാലടി സർവകലാശാലയിൽ ഒരു സെർച്ചു കമ്മിറ്റി ഒരാളുടെ പേര് കണ്ടെത്തുകയും പിന്നീട് അതു ചാനലിലെത്തുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് തന്നെയുള്ള ഒരു വിദഗ്ദ്ധൻ കണ്ടപ്പോൾ ഒരു പേരായാലും താൻ അംഗീകരിക്കാൻ തയ്യാറാണെന്നു പറയുകയായിരുന്നു. കണ്ണുർ സർവകലാശാല വി സിയുടെ പുനർ നിയമനത്തിൽ ഗവർണർ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം ഗവർണർ തേടിയതിനു ശേഷമാണ് ഒപ്പിട്ടത്. ഇപ്പോൾ അതിൽ നിന്നും പിന്മാറുന്നത് മറ്റെന്തോ സമ്മർദ്ദമുണ്ടായതാണെന്നു സംശയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോൾ നടത്തിയ നിയമനങ്ങൾ ചാൻസലറായ ഗവർണർ തന്നെയാണ്. സർക്കാർ ഇതിൽ യാതൊരു പങ്കുമില്ല. സെർച്ചു കമ്മിറ്റിയും ഗവർണറുമാണ്. എന്നാൽ ഗവർണറുമായി ഒരു ഏറ്റുമുട്ടലിനും സർക്കാരില്ല. നിയമസഭ നൽകിയ പദവിയായ ചാൻസർലർ സ്ഥാനത്തിൽ ഇടപെടേണ്ട കാര്യമില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാരിന്റെ നയങ്ങൾ നിയമസഭ സമ്മേളനത്തിലും ബജറ്റ് സമ്മേളനത്തിൽ ഗവർണർ അവതരിപ്പിച്ചിട്ടുണ്ട്. പോരായ്മകളുണ്ടെങ്കിലും ഇതൊക്കെ പരിഹരിക്കാൻ വേണ്ടിയാണ് സർക്കാർ ഉന്നത വിദ്യാഭ്യാസ രംഗത്ത് ചെയ്യുന്നത്.

ഗവർണർ എന്ന രീതിയിൽ അദ്ദേഹം അർഹിക്കുന്ന എല്ലാ ബഹുമാനങ്ങളും ഗവർണർക്ക് സർക്കാർ നൽകിയിട്ടുണ്ട് ഇനിയങ്ങോട്ടും നൽകുകയും ചെയ്യും. കലാമണ്ഡലം സർവകലാശാല വിസി ഗവർണർക്കെതിരെ കേസ് കൊടുത്തത് ശരിയായ നടപടിയല്ല. ഇതു സർക്കാർ തന്നെ തള്ളിപ്പറഞ്ഞത്. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയവൽക്കരണമാണെന്നത് ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ചെയ്യുന്നതാണ്.

പ്രതി പക്ഷ നേതാവ് വി.ഡി സതീശൻ സർവകലാശാല നിയമനത്തിൽ രാഷ്ട്രീയ പക്ഷപാതിത്വമാണെന്നു പറയുന്നത് ചെളി വാരിയെറിയലാണ്. സംസ്ഥാനത്തെ ഗവർണർ ഏറെ പരിചയസമ്പന്നനായ വ്യക്തിയാണ് ഇപ്പോൾ പൊട്ടി മുളച്ചതൊന്നുമല്ല. സർവകലാശാലകളിൽ ചില നിയമനങ്ങൾ നടത്തുമ്പോൾ ചിലർ രാഷ്ട്രീയ കാരണങ്ങൾ കണ്ടെത്തുന്നതിന് ഗവേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു കേരളത്തിൽ ഉന്നത വിദ്യാദ്യാസ രംഗത്ത് സർക്കാർ കൊണ്ടുവരുന്ന പ്രവർത്തനങ്ങൾ നല്ല മാറ്റമുണ്ടാക്കിയിട്ടുണ്ട്. നാക് അ ക്രി ഡേറ്റഷനിലൊക്കെ ഇപ്പോൾ വർധനവ് ഉണ്ടായിട്ടുണ്ട്.88 കോടി രൂപ ചെലവിൽ കേരളത്തിൽ താണു പത്മനാഭൻ ചെയർ സർക്കാർ സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.