മുംബൈ: ആപ്പിൾ ഐഫോണുകൾക്ക് ഇന്ത്യയിൽ വിലയേറും. കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ 5 ശതമാനം വർദ്ധിപ്പിച്ചതിനു പിന്നാലെയാണ് ഐഫോണുകൾക്ക് വില കൂടുന്നത്. ഇന്നു മുതൽ ഐഫോൺ എക്‌സ് 64 ജിബി വേരിയന്റ്-ന്റെ വില 92,430 ആയും 256 ജിബി വേരിയന്റിന്റെ വില 1,05,720 ആയും വർദ്ധിച്ചിട്ടുണ്ട്. ആപ്പിൾ ഐഫോൺ എസ്ഇയുടെ മാത്രമാണ് വിലയിൽ വർദ്ധനവ് വന്നിട്ടില്ലാത്തത്.

ഇന്ത്യയിൽ ഫോണുകളുടെ നികുതി ചേർത്ത വർദ്ധിച്ച വില : ഐഫോൺ 6 32 ജിബി 41,550, 128 ജിബി 50,660. ഐഫോൺ 6 പ്ലസ്സ് ഇപ്പോൾ 50,740 ,59,860 തുടങ്ങിയ വിലകളിലാണ്.

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം നിർമ്മിച്ച സ്മാർട്ട് ഫോണുകളുടെ വിപണിയെ മെച്ചപ്പെടുത്താനായാണ് കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ കൂട്ടിയത്. രാജ്യത്തേക്ക് സ്മാർട്ട് ഫോൺ ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്ന നിർമ്മാതാക്കൾക്ക് ഫോൺ വില കൂട്ടേണ്ടി വരും. കസ്റ്റംസ് തീരുവ കൂട്ടിയതോടെ വിലക്കയറ്റം ആപ്പിൾ ഐഫോണുകൾക്കു മാത്രമായി ഒതുങ്ങി നിൽക്കുകയുമില്ല.