കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന മുന്മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് സംഘം ഇന്ന് ചോദ്യം ചെയ്യും.നിവലിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇബ്രാഹിം കുഞ്ഞ്. ഇവിടെ എത്തിയാവും ചോദ്യം ചെയ്യുക. രാവിലെയും വൈകിട്ടുമായി മൂന്ന് മണിക്കൂർ വീതം ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി അനുമതി നൽകിട്ടുള്ളത്.

ആരോഗ്യ സ്ഥിതി മെച്ചമായാൽ ഇബ്രാഹിം കുഞ്ഞിനെ ജയിലിലേക്ക് മാറ്റാൻ ജാമ്യഹർജി തള്ളികൊണ്ട് ഹെക്കോടതിയും ഉത്തരവിട്ടിരുന്നു.