ദോഹ. ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കൾചറൽ സെന്ററിന്റെ 2021- 22 കാലത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. ഖത്തറിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും ഐ.സി.ബി.എഫ്. മുൻ അധ്യക്ഷനുമായ പി.എൻ. ബാബുരാജനെ ജനുവരി ആദ്യവാരത്തിൽ ഓൺലൈനായി നടന്ന തെരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷത്തോടെ പ്രസിഡണ്ടായി തെരഞ്ഞെടുത്തിരുന്നു.

എംബസിയുമായി കൂടിയാലോചിച്ച ശേഷം ജനുവരി 27 ന് ചേർന്ന പ്രഥമ മാനേജിങ് കമ്മറ്റി യോഗമാണ് മറ്റു ഭാരവാഹികളെ തെരഞ്ഞെടുത്തത്.സുബ്രമണ്യ ഹെബ്ബഗെലു ( വൈസ് പ്രസിഡണ്ട് ), കൃഷ്ണകുമാർ ഭന്ധാകവി ( ജനറൽ സെക്രട്ടറി), സുധീർ ഗുപ്ത ( സെക്രട്ടറി), അർഷാദ് അലി ( ഫിനാൻസ് ഹെഡ് ) അനീഷ് ജോർജ് മാത്യൂ ( എച്ച്. ആർ, പ്രിമൈസസ് ഹെഡ്), ശ്വേത കോഷി ( കൾചറൽ ആക്ടിവിറ്റീസ് ) കമള ധൻ സിങ് ഥാക്കൂർ ( ആക്ടിവിറ്റി കോർഡിനേറ്റർ, എഡ്യൂക്കേഷൻ), മോഹൻ കുമാർ ( ഹെഡ് ഓഫ് ഇൻ ഹൗസ് ആക്ടിവിറ്റീസ് ) അഫ്‌സൽ അബ്ദുൽ മജീദ് ( ഹെഡ് ഓഫ് കൗൺസിലർ സർവീസസ് ആൻഡ് എക്‌സ്‌ടേർണൽ ഈവന്റ്‌സ് ) സജീവ് സത്യശീലൻ ( ഹെഡ് ഓഫ് അഫിലിയേഷൻ ആൻഡ് മെമ്പർഷിപ്പ് ) എന്നിവരാണ് ഭാരവാഹികൾ