ആലപ്പുഴ: ആലപ്പുഴ എടത്വയിൽ വ്യാജമദ്യം കടത്തുന്നതിനിടെ രണ്ട് ഡിവൈഎഫ്‌ഐ നേതാക്കൾ അറസ്റ്റിലായി. എടത്വ നോർത്ത് മേഖല സെക്രട്ടറി ശ്യാംരാജ്, ബ്ലോക്ക് കമ്മിറ്റിയംഗം എം കെ ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്.

കോഴിമുക്ക് ജംങ്ഷന് സമീപം പൊലീസ് പരിശോധനയ്ക്കിടെ ഹെൽമറ്റ് ധരിക്കാതെ ആക്ടീവ സ്‌കൂട്ടറിൽ എത്തിയ ഇവരെ തടഞ്ഞ് നിർത്തി പരിശോധിക്കുമ്പോഴാണ് സ്‌കൂട്ടറിൽ സൂക്ഷിച്ച രണ്ടര ലിറ്റർ വ്യാജ മദ്യം കണ്ടെത്തിയത്.