ജിദ്ദ: സൗദി അറേബ്യയിൽ ഇന്ന് 541 പുതിയ കോവിഡ് രോഗികളും 357 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,88,866 ആയി. ഇവരിൽ 3,77,304 പേർക്കും രോഗം ഭേദമായി. ചികിത്സയിലുണ്ടായിരുന്നവരിൽ ആറുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ6,656 ആയി. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.