ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി യാത്ര തിരിക്കുന്ന ഇന്ത്യൻ ടീം അംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും കുടുംബാംഗങ്ങളെയും ഒപ്പം കൊണ്ടുപോകാൻ അനുമതി. യു.കെയിൽ എത്തിയ ശേഷവും ടീം 10 ദിവസം ക്വാറന്റീനിൽ കഴിയണം.

ജൂൺ മുതൽ സെപ്റ്റംബർ 14 ഇന്ത്യൻ ടീം യു.കെയിൽ ഉണ്ടാകും. ഇംഗ്ലണ്ടിലേക്ക് തിരിക്കും മുമ്പ് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഹാർഡ് ക്വാറന്റൈൻ ഉണ്ടാകും.

ഐ.പി.എൽ റദ്ദാക്കിയതോടെ ഇന്ത്യയിൽ തന്നെ ബയോ ബബിൾ ഒരുക്കാൻ ബി.സി.സിഐക്ക് അവസരം ലഭിച്ചു. യു.കെയിലേക്ക് യാത്ര തിരിക്കും മുമ്പ് ഇന്ത്യൻ സ്‌ക്വാഡും അവരുടെ കുടുംബാംഗങ്ങളും ഇവിടെ ക്വാറന്റീനിൽ കഴിയും.

ജൂൺ 18-നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്. സതാംപ്ടനാണ് വേദി. പിന്നീട് ഓഗസ്റ്റ് നാലിനാണ് ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

ഐസിസി ലോക ചാംപ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കും ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് കടുത്ത പരീക്ഷണമാണ് കാത്തിരിക്കുന്നത്. ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും മുമ്പ് ടീമംഗങ്ങളും മറ്റു കോച്ചിങ് സ്റ്റാഫുകളും ഇന്ത്യയിൽ എട്ട് ദിവസം ക്വാറന്റീൽ കഴിയണം.

ഈ മാസം 25 മുതലാണ് ഇന്ത്യൻ സംഘം ക്വാറന്റീനിൽ കഴിയേണ്ടത്. പിന്നാലെ ജൂൺ രണ്ടിന് ഇംഗ്ലണ്ടിലെത്തുന്ന ടീം 10 ദിവസവും ക്വാറന്റീനിൽ കഴിയണം. ഇക്കാലയളവിൽ ടീമിന് പരിശീലനം നടത്താനുള്ള സൗകര്യം ഉണ്ടാവും.

ആർടിപിസിആർ പരിശോധനഫലവും നിർബന്ധമാണ്. മൂന്ന് മാസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്നതാണ് ഇന്ത്യയുടെ പര്യടനം. ജൂൺ 18നാണ് ന്യൂസിലൻഡിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്. സതാംപ്ടനാണ് വേദി. ജൂൺ 13ന് ഇന്ത്യൻ താരങ്ങളുടെ ക്വാറന്റൈൻ പൂർത്തിയാവും. ദൈർഘ്യമേറിയ പരമ്പരയായതിനാൽ താരങ്ങൾക്ക് കുടുംബത്തെ കൊണ്ടുവരുന്നതിലും കുഴപ്പമില്ല.

ഈ അടുത്ത ദിവസങ്ങളിൽ യുകെയിലേക്ക് പോവേണ്ട ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെല്ലാം കോവിഡ് വാക്സിൻ സ്വീകരിക്കും. രണ്ടാം ഘട്ട വാക്സിൽ ഇംഗ്ലണ്ടിൽ നിന്ന് സ്വീകരിക്കാനുള്ള സംവിധാനവും ബിസിസിഐ ഒരുക്കിയേക്കും. ഇന്ത്യൻ ടെസ്റ്റ് ടീം ഉപനായകൻ രഹാനെ വാക്സിൻ സ്വീകരിച്ചിരുന്നു.

ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും എത്തിയേക്കും. ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ ഇംഗ്ലണ്ടിൽ പൂർത്തിയാക്കാനാകുമോ എന്നുള്ള കാര്യം ഇസിബിയുമായി ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. ഓഗസ്റ്റ് നാലിന് നോട്ടിങ്ഹാമിലാണ് ആദ്യ ടെസ്റ്റ്.