ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്ക് ജനുവരി ആറു മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കും. എന്നാൽ ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ജനുവരി എട്ടു മുതലായിരിക്കും ആരംഭിക്കുക. ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയ ഇന്ത്യ-യുകെ വിമാന സർവീസുകളാണ് പുനഃരാരംഭിക്കുന്നത്.

ഇന്ത്യയിൽ നിന്ന് 15 എണ്ണം യുകെയിൽ നിന്ന് 15 എണ്ണം ഇങ്ങനെ ഓരോ ആഴ്ചയും 30 സർവാസുകളാണ് ഉണ്ടാവുക. പുതുക്കിയ ഷെഡ്യൂൾ പ്രകാരമുള്ള സർവാസുകൾ ജനുവരി 23 വരെ മാത്രമായിരിക്കും. തുടർന്ന് അവലോകനത്തിന് ശേഷം ഷെഡ്യൂളിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളുമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.

ബ്രിട്ടണിൽ വൈറസിന്റെ വകഭേദം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 23 മുതൽ ജനുവരി ഏഴ് വരെ ബ്രിട്ടണിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരുന്നു.