മെൽബൺ: അഡ്ലെയ്ഡ് ടെസ്റ്റിലെ സമ്പൂർണ്ണപരാജയത്തിന്റെ ശേഷിപ്പുകൾ ഒന്നും ബാക്കിവെക്കാ തെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ആധികാരിക ജയം.മത്സരത്തിന്റെ സമസ്ത മേഖലകളിലും ഓസീസിനെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ ജയം കുറിച്ചത്.രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി.രണ്ടാം ഇന്നിങ്സിൽ ഓസീസ് ഉയർത്തിയ 70 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ രണ്ടു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികട ന്നത്. മായങ്ക് അഗർവാൾ (5), ചേതേശ്വർ പൂജാര (3) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആദ്യ ഇന്നിങ്സിലെ മികവ് തുടർന്ന ശുഭ്മാൻ ഗിൽ 36 പന്തിൽ നിന്ന് 35 റൺസോടെ യും ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 40 പന്തിൽ നിന്ന് 27 റൺസോടെയും പുറത്താകാതെ നിന്നു. ഒന്നാം ടെസ്റ്റിലെ സമ്പൂർണ്ണപരാജയത്തിനു ശേഷം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭാവ ത്തിൽ ഇറങ്ങിയാണ് ഇന്ത്യ വിജയം പിടിച്ചതെന്നുകൂടി ചേർത്തുവായിക്കുമ്പോഴാണ് ബോക്‌സി ങ്ങ് ഡെ ടെസ്റ്റ് വിജയം കൂടുതൽ മധുരമുള്ളതാകുന്നത്.

നേരത്തെ ആറു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയെ 67 റൺസ് കൂടി കൂട്ടിച്ചേർക്കാനേ ഇന്ത്യൻ ബൗളർമാർ അനുവദിച്ചുള്ളൂ. രണ്ടാം ഇന്നിങ്സിൽ 103.1 ഓവറിൽ 200 റൺസിന് ഓസീസ് ഓൾഔട്ടായി. 69 റൺസിന്റെ ലീഡ് മാത്രം. നാലാം ദിനത്തിൽ പാറ്റ് കമ്മിൻസിനെ വീഴ്‌ത്തി ജസ്പ്രീത് ബുംറയാണ് ഓസീസിന് ആദ്യ പ്രഹമേൽപ്പിച്ചത്. 103 പന്തുകൾ നേരിട്ട് 22 റൺസുമായാണ് കമ്മിൻസ് മടങ്ങിയത്.പിന്നാലെ തലേ ദിവസം ഇന്ത്യൻ ബൗളിങ് ആക്രമണത്തെ പ്രതിരോധിച്ചുനിന്ന കാമറൂൺ ഗ്രീനിനെ വീഴ്‌ത്തി മുഹമ്മദ് സിറാജ് ഓസീസിന് അടുത്ത പ്രഹവുമേൽപ്പിച്ചു. 146 പന്തിൽ നിന്ന് അഞ്ചു ബൗണ്ടറിക ളോടെ 45 റൺസായിരുന്നു ഗ്രീനിന്റെ സമ്പാദ്യം. ഓസീസ് നിരയിലെ ടോപ് സ്‌കോററും ഗ്രീനാ ണ്.ഏഴാം വിക്കറ്റിൽ 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഗ്രീൻ - കമ്മിൻസ് സഖ്യമാണ് ഓസീസ് സ്‌കോർ 150 കടത്തിയത്. ഓസീസ് ഇന്നിങ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും ഇതാണ്. നഥാൻ ലിയോൺ (3), ജോഷ് ഹെയ്സൽവുഡ് (10) റൺസുമെടുത്ത് പുറത്തായി. മിച്ചൽ സ്റ്റാർക്ക് 14 റൺസു മായി പുറത്താകാതെ നിന്നു.ഇന്ത്യയ്ക്കായി അരങ്ങേറ്റക്കാരൻ സിറാണ് രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റ് വീഴ്‌ത്തി. അശ്വിൻ, ബുംറ, ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.

70 റൺസാണ് ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ തുടക്കത്തിൽ തന്നെ മായങ്ക് അഗർവാൾ (5), ചേതേശ്വർ പൂജാര (3) എന്നിവർ കൂടാരം കയറി. ആദ്യത്തെ 5.1 ഓവറിൽ രണ്ടിന് 19 എന്ന നിലയിലായിരുന്നു ഇന്ത്യ. മയാങ്കിനെ മിച്ചൽ സ്റ്റാർക്ക് ടിം പെയ്നിന്റെ കൈകളിലെ ത്തിച്ചു. പൂജാരയാവട്ടെ കമ്മിൻസിന്റെ പന്തിൽ ഗ്രീനിന് ക്യാച്ച് നൽകി. മറ്റൊരു കൂട്ടത്തകർച്ച യെ ഓർമിപ്പിച്ചെങ്കിലും ശുഭ്മാൻ ഗിൽ (35*), ക്യാപ്റ്റൻ അജിൻക്യ രഹാനെ (27*) എന്നിവർ കൂടുതൽ നഷ്ടങ്ങളില്ലാതെ വിജത്തിലേക്ക് നയിച്ചു. ഏഴ് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്. രഹാനെ മൂന്ന് ബൗണ്ടറികൾ കണ്ടെത്തി.

നിർണ്ണായകമായി ബൗളർമാർ

ഇന്ത്യൻ ബൗളർമാരുടെ ഓൾറൗണ്ട് പ്രകടനം വിജയത്തിൽ നിർണായകമായി. ആദ്യ ഇന്നിങ്സി ൽ ബുമ്ര നാല് വിക്കറ്റ് നേടിയപ്പോൾ അശ്വിൻ മൂന്നും സിറാജ് രണ്ടും ജഡേജ ഒരു വിക്കറ്റും നേടി. രണ്ടാം ഇന്നിങ്സിൽ സിറാജ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ബുമ്രയും അശ്വിനും ജഡേജയും രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഇങ്ങനെ രണ്ട് ഇന്നിങ്സിലും ബൗളർമാർ ഒരുമിച്ച് നിന്നപ്പോൾ ഓസീസിന് രണ്ട് ഇന്നിങ്സിലും 200ന് അപ്പുറം കടക്കാൻ കഴിഞ്ഞില്ല.

മുന്നിൽ നിന്ന് നയിച്ച് ക്യാപ്റ്റൻ 

ഫോമിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ അജിൻക്യ രഹാനെയാണ് മാൻ ഓഫ് ദ മാച്ച്. ആദ്യ ഇന്നിങ്സിൽ (112) സെഞ്ചുറി നേടിയ താരം രണ്ടാം ഇന്നിങ്സിൽ 27 റൺസുമായി പുറത്താ വാതെ നിന്നു. കൂടെ താരത്തിന്റെ ക്യാപ്റ്റൻസിയും മികച്ചുനിന്നു. കോലിയുടെ അഭാവത്തിൽ മുന്നിൽ നിന്ന് രഹാനെ ക്യാപ്റ്റനായ മൂന്ന് മത്സരത്തിലും ടീമിനെ വിജയത്തിലേക്ക് നയിച്ചു.