സൗത്ത്വിക്ക് (മാസ്സച്യൂസെറ്റ്്‌സ്): ലോട്ടറി ടിക്കറ്റ് സ്‌ക്രാച്ചു ചെയ്തതിനുശേഷം സമ്മാനം ഇല്ലായെന്ന് കരുതി വലിച്ചെറിഞ്ഞ ടിക്കറ്റ് സ്റ്റോർ ഉടമ പരിശോധിച്ചപ്പോൾ ഒരു മില്യൺ ഡോളർ സമ്മാനം ലഭിച്ചതായി കണ്ടെത്തുകയും ഇതിന്റെ ഉടമയെ തേടിപിടിച്ചു തിരിച്ചേൽപിക്കുകയും ചെയ്ത സംഭവം എല്ലാവരുടേയും പ്രശംസ നേടി.

ലിയ റോസ് എന്ന യുവതിയാണ് സൗത്ത് പിക്കിലുള്ള ഇന്ത്യക്കാരന്റെ സ്റ്റോറിൽ നിന്നും ടിക്കറ്റു വാങ്ങിയത്. ഉച്ചഭക്ഷണത്തിന് ഇറങ്ങിയപ്പോഴായിരുന്നത്. തിരക്കു പിടിച്ചു ടിക്കറ്റ് സ്‌ക്രാച്ച് ചെയ്തു നോക്കി. സമ്മാനം ഇല്ലാ എന്ന് തോന്നിയതിനാൽ, തൊട്ടടുത്തുള്ള ട്രാഷ് കാനിലേക്ക് ടിക്കറ്റ് വലിച്ചെറിയുകയും ചെയ്തു.

വൈകീട്ട് സ്റ്റോർ ഉടമസ്ഥൻ അബി ഷാാ ട്രാഷ് ട്രാഷ് വൃത്തിയാക്കുന്നതിനിടയിൽ ലോട്ടറി ടിക്കറ്റ് ശ്രദ്ധയിൽപ്പെട്ടു. എല്ലാ നമ്പറും സ്‌ക്രാച്ച് ചെയ്തിട്ടില്ല എന്ന് തോന്നിയതിനാൽ വീണ്ടും സ്‌ക്രാച്ചു ചെയ്തു നോക്കിയപ്പോൾ ഒരു മില്യൺ ഡോളർ സമ്മാനം.

ഉടനെ ഇതിന്റെ ഉടമസ്ഥയെ കണ്ടെത്തി. ഇവർ സ്ഥിരമായി കടയിൽ വരുന്ന സ്ത്രീയായിരുന്നു.മെയ് 24 നാണ് ലോട്ടറി അടിച്ച ലിയ റോസ് വിവരം പുറത്തു വിട്ടത്.

ഇത്രയും സന്മനസു കാണിച്ച കടയുടമസ്ഥനു പ്രത്യേകം നന്ദിയുണ്ടെന്നും ഇവർ പറഞ്ഞു. ഒരു മില്യൺ സമ്മാനാർഹമായ ടിക്കറ്റ് വിറ്റ കടയുടമസ്ഥന് 10,000 ഡോളറിന്റെ ബോണസ് ലഭിക്കും. പതിനായിരം ഡോളർ ലഭിച്ച സന്തോഷത്തിലാണ് അബി ഷായും.