റിയാദ്: സൗദി അറേബ്യയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ കർണാടക സ്വദേശി മരിച്ചു. മംഗളുരു ഹജ്മാഡി സ്വദേശി മുഹമ്മദ് ഹസ്സൻ കണങ്കാർ (38) ജുബൈലിൽ മരിച്ചത്.

കളിമൈതനാത്ത് കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: ഹസീന. രണ്ടു കുട്ടികളുണ്ട്. രണ്ടര വർഷത്തോളമായി നാട്ടിൽ പോയിട്ട്. പ്രവാസി സാംസ്‌കാരിക വേദി നേതാവും സാമൂഹിക പ്രവർത്തകനുമായ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ചെയ്യുന്നു.