ന്യൂഡൽഹി: താലിബാൻ പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ കാസർകോട് സ്വദേശിയായ കന്യാസ്ത്രീയെ അയൽ രാജ്യമായ താജിക്കിസ്ഥാനിൽ എത്തിച്ചു. തെരേസ ക്രസ്റ്റ എന്ന കന്യാസ്ത്രീയെയാണ് താജിക്കിസ്ഥാനിൽ എത്തിച്ചത്. അമേരിക്കൻ വിമാനത്തിലാണ് ഇവരെ എത്തിച്ചത്. രാവിലെ കാബൂൾ വിമാനത്താവളത്തിൽ എത്തിയ തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരിക്കൻ വിമാനത്തിൽ താജിക്കിസ്ഥാനിലേക്ക് പോവുകയായിരുന്നു.

ഇവർ താജിക്കിസ്ഥാനിൽ സുരക്ഷിതരായി എത്തിയതായി കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾക്കും വിവരം ലഭിച്ചിട്ടുണ്ട്. താജിക്കിസ്ഥാനിൽ നിന്നും പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് എത്തിക്കും. ഇറ്റാലിയൻ സ്‌കൂളിലെ അദ്ധ്യാപിക ആയിരുന്നു സിസ്റ്റർ തെരേസ ക്രസ്റ്റ.