ന്യൂഡൽഹി: റെയിൽവെ ജീവനക്കാർക്ക് 78 ദിവസത്ത ശമ്പളം ദീപാവലി ബോണസായി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. റെയിൽവെയിലെ നോൺ ഗസറ്റഡ് ജീവനക്കാർക്കാണ് ബോണസ് ലഭിക്കുക. രാജ്യത്തെ 11 ലക്ഷത്തിൽ കൂടുതൽ നോൺ ഗസറ്റഡ് ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

കേന്ദ്ര മന്ത്രിസഭയാണ് ബോണസ് നൽകാനുള്ള റെയിൽവേയുടെ നിർദ്ദേശം അംഗീകരിച്ചത്. രാജ്യത്തെ 11 ലക്ഷം റെയിൽവേ ജീവനക്കാർക്ക് ഈ ബോണസ് ലഭിക്കുമെന്ന് റെയിൽവേ മന്ത്രി അനുരാഗ് താക്കൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ വർഷവും സമാനമായ തുകയുടെ ബോണസ് റെയിൽവേ ജീവനക്കാർക്ക് നൽകിയിരുന്നു. 2,081.68 കോടി രൂപയാണ് ബോണസ് നൽകാനായി ചിലവഴിക്കുക.