ന്യൂഡൽഹി: സുപ്രീം കോടതി നാളെ മുതൽ ഭാഗികമായി തുറക്കും. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ അടച്ച കോടതി പരീക്ഷണാടിസ്ഥാനത്തിൽ ആണ് തുറക്കുന്നത്. ആദ്യഘട്ടത്തിൽ 14 ദിവസത്തേക്ക് മൂന്ന് കോടതികളാണ് തുറക്കുക. കോടതി തുറന്ന് 14 ദിവസത്തിന് ശേഷം സാഹചര്യങ്ങൾ പരിശോധിച്ചാകും മറ്റ് കോടതികൾ കൂടി തുറക്കുന്ന കാര്യം തീരുമാനിക്കുക. ചീഫ് ജസ്റ്റിസ് കോടതിക്ക് പുറമെ രണ്ടാമത്തെയും മൂന്നാമത്തെയും കോടതി മുറികൾ ഇതിനായി സജ്ജമാക്കി. ഇപ്പോൾ തുറക്കുന്ന കോടതികളിൽ വാദം കേൾക്കേണ്ട കേസുകൾ മാത്രം പരിഗണിക്കും. മറ്റ് കേസുകൾ വീഡിയോ കോൺഫറൻസിങ് വഴി തന്നെ തുടരാനാണ് തീരുമാനം.