മുംബൈ: മുംബൈ വിമാനത്താവളത്തിൽ കാർഗോ കയറ്റുന്നതിനിടെ, ഉറങ്ങിപ്പോയ ജീവനക്കാരൻ അബുദാബിയിൽ. ഇൻഡിഗോ വിമാനത്തിൽ കാർഗോ കയറ്റുന്നതിനിടെയാണ് കയറ്റിറക്കു ജീവനക്കാരൻ ഉറങ്ങിപ്പോയത്. അബുദാബിയിൽ വച്ചാണ് ഉറങ്ങുന്ന നിലയിൽ ജീവനക്കാരനെ കണ്ടെത്തിയത്. റിട്ടേൺ ഫ്ളൈറ്റിൽ ജീവനക്കാരനെ മുംബൈയിൽ തിരിച്ചെത്തിച്ചു.

മുംബൈ വിമാനത്താവളത്തിൽ കാർഗോ ഏരിയയിൽ ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തിൽ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം സ്ഥിരീകരിച്ച ഇൻഡിഗോ, ബന്ധപ്പെട്ടവരെ വിവരം ധരിപ്പിച്ചതായി അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.