തിരുവനന്തപുരം: പിറന്നാൾ നിറവിലാണ് മലയാളത്തിന്റെ പ്രിയ കലാകാരൻ ഇന്ദ്രൻസ്. താരത്തിന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹോം എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ടീസറാണ് ഇന്ദ്രൻസിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

റോജിൻ തോമസ് ആണ് ചിത്രത്തിന് കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മാണം. രാഹുൽ സുബ്രഹ്മണ്യമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നീൽ ആണ് ഛായാഗ്രഹണം. പ്രജീഷ് പ്രകാശ് ആണ് എഡിറ്റർ.

 

ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിൻ, വിജയ് ബാബു, ജോണി ആന്റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി. കെപിഎസി ലളിത, അജു വർഗീസ്, പ്രിയങ്ക നായർ, മിനോൺ തുങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

2013 ൽ പുറത്തിറങ്ങിയ ഫിലിപ്‌സ് ആൻഡ് മങ്കി പെൻ എന്ന ചിത്രത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഹോമിനുണ്ട്.മെയ്യിൽ ചിത്രം തീയേറ്ററുകളിലെത്തും