തിരുവനന്തപുരം: ന്യൂസ് ക്ലിക്കിനെതിരായ ഡൽഹി പൊലീസ് നടപടിയെ അപലപിക്കുന്ന ദേശാഭിമാനി മറുനാടൻ മലയാളിക്കും ഷാജൻ സ്‌കറിയയ്ക്കുമെതിരെ നടന്ന കേരളത്തിലെ പൊലീസ് വേട്ടയാടൽ കണ്ടിരുന്നില്ലേ എന്ന ചോദ്യവുമായി പിസി ജോർജ്. ചൈനയ്ക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന്റെ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഡൽഹിയിലെ നടപടി. രാജ്യ ദ്രോഹം ചെയ്താൽ പിസി ജോർജ്ജായാലും പിടിച്ച് ജയിലിൽ അടയ്ക്കണമെന്നാണ് തന്റെ നിലപാടെന്നും പിസി ജോർജ് തുറന്നടിച്ചു.

ഒരു മൈക്ക് ഓപ്പറേറ്ററോട് പറഞ്ഞ തെറി എന്താണ്. ആ പാർട്ടിയും വ്യക്തിയുമാണ് രാജ്യദ്രോഹം ചെയ്തവരെ അറസ്റ്റു ചെയ്യുന്നതിനെതിരെ കുറ്റം പറയുന്നത്. ദേശാഭിമാനിക്ക് നാണം വേണ്ടേ. മോദി അവിടെ ചെയ്തത് എന്താണ്. ചൈനീസ് ചാരന്മാരുമായി ബന്ധമുണ്ടെന്ന അടിസ്ഥാനത്തിൽ നടപടി എടത്തു. രാജദ്രാഹ കുറ്റത്തിന് കൂട്ടു നിൽക്കാൻ കഴിയുമോ. എന്തിനാണ് മറുനാടൻ മലയാളി ഷാജനെ കേരളാ പൊലീസ് പീഡിപ്പിച്ചത്. ഓഫീസ് വീടും റെയ്ഡ് ചെയ്തു. ജോലിക്കാരുടെ വീട്ടിൽ പോയി പൊലീസ് ഭീഷണിപ്പെടുത്തി. പെൺകുട്ടികളുടെ വീഡ്ഡിലും റെയ്ഡ് നടത്തി. ഷാജൻ സ്‌കറിയയോട് ചെയ്തത് ഭീകര മര്യാധ കേടാണെന്നും പിസി ജോർജ് പറഞ്ഞു.

ഇതിന് സമാനമായി ക്രൈം നന്ദകുമാറിനെ ഉപദ്രവിച്ചു. അറസ്റ്റു ചെയ്തു. ഹൈക്കോടതിയിൽ നിന്നാണ് രേഖ കിട്ടിയത്. മർദ്ദിച്ചെന്നാണ് പറയുന്നത്. എന്നാൽ നന്ദകുമാർ അത് നിഷേധിച്ചിട്ടുണ്ട്. ക്രൈം നന്ദകുമാറിന്റെ ഓഫീസിൽ നിന്നും രേഖയെല്ലാം കൊണ്ടു പോയി. പിണറായി വിജയന്റെ അഴിമതിയുടെ കടലാസ് കഷ്ണം മുഴുവൻ കൊണ്ടു പോയി. സ്വപ്‌നാ സുരേഷുമായുള്ള സംഭാഷണം വരെ അതിലുണ്ടായിരുന്നു. ഇതൊന്നും കാണാത്ത ദേശാഭിമാനിയാണ് ഇപ്പോൾ ഡൽഹി നടപടിയെ അപലപിക്കുന്നത്-പിസി ജോർജ് പറഞ്ഞു.

കേരളത്തിൽ ഓശാന പാടുന്നവർക്ക് നല്ലകാലം. മോഷ്ടിച്ചതിന്റെ തെളിവ് പുറത്തു വന്നു. ഉറപ്പായും ജയിലിൽ പോകും. അവർക്ക് വേണ്ടപ്പെട്ട പത്രക്കാരിൽ നിന്നും ചോദ്യം വാങ്ങും, ഉത്തരം പറയും. അതാണ് കേരളത്തിലെ രീതിയെന്നും പിസി കുറ്റപ്പെടുത്തി. ന്യൂസ് ക്ലിക്കിലെ നടപടികളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പിസി ജോർജിന്റെ പ്രതികരണം. മറുനാടൻ മലയാളിയിൽ അതിക്രമം നടത്തിയ പൊലീസുകാർക്ക് വായിക്കാനായി ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണവും ഇന്നലെ വന്നു എന്നതാണ് വാസ്തവം.

'ന്യൂസ് ക്ലിക്കി'നു നേരെയുള്ള ഡൽഹി പൊലീസ് നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം അക്ഷരാർത്ഥത്തിൽ മറുനാടൻ വേട്ട നടത്തിയ പൊലീസുകാർക്കെതിരായ മറുപടി കൂടിയായി. ജൂലൈ മൂന്നിനായിരുന്നു മറുനാടൻ ഓഫീസിലും ജീവനക്കാരുടെ വീട്ടിലും കേരളാ പൊലീസ് റെയ്ഡും പരിശോധനയും ഉപകരണങ്ങളുടെ പിടിച്ചെടുക്കലും നടത്തിയത്. ഇനിയും പ്രതികാരം പൊലീസിലെ ചിലർ തുടരുന്നു. അവർക്കുള്ള മറുപടിയാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.

മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓൺലൈൻ വാർത്താ പോർട്ടലായ 'ന്യൂസ് ക്ലിക്കി'നുനേരെയുള്ള പൊലീസ് നടപടി എന്ന വിമർശനം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. ന്യൂസ് ക്ലിക്കിനെതിരായ ഡൽഹി പൊലീസിന്റെ നടപടി പുനഃപരിശോധിക്കണം. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങൾക്ക് നിർഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാർത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്-മുഖ്യമന്ത്രി പറയുന്നത്.

മറുനാടൻ മലയാളിയിലെ ജീവനക്കാരുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടന്നത് വ്യാപക പ്രതിഷേധമായി മാറിയിരുന്നു. സത്യസന്ധമായ വാർത്ത കൊടുത്തതിന്റെ പേരിലെ വേട്ടയാടൽ. അന്ന് മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. കോടതി ഇടപെടലുകളാണ് മറുനാടന് ആശ്വാസമൊരുക്കിയത്. സുപ്രീംകോടതി അടക്കം ആശ്വാസ നിരീക്ഷണവുമായി എത്തി. മറുനാടൻ റെയ്ഡിന് മൂന്ന് മാസം കഴിയുമ്പോൾ ന്യൂസ് ക്ലിക്കിൽ ഡൽഹി പൊലീസ് നടപടികളെത്തി. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേരിലെ വീട്ടിൽ പോലും പൊലീസ് എത്തി.

പിണറായി പൊലീസിന്റെ മറുനാടൻ വേട്ടയിലെ മാതൃകയാണ് ഡൽഹി പൊലീസ് പിന്തുടർന്നതെന്ന അഭിപ്രായവും ഉയർന്നു. ഇതുമായി ബന്ധപ്പെട്ട് ദേശാഭിമാനിയും ലേഖനം എഴുതിയിട്ടുണ്ട്. നിശ്ശബ്ദരാക്കാൻ മാധ്യമവേട്ട ; കൂപ്പുകുത്തി മാധ്യമ സ്വാതന്ത്ര്യം എന്ന തലക്കെട്ടിലാണ് ലേഖനം. ഈ ലേഖനം സൈബർ സഖാക്കൾ വ്യാപകമായി പങ്കുവയ്ക്കുന്നുണ്ട്. കേരളത്തിൽ പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നടന്ന മാധ്യമ വേട്ടകളൊന്നും ഇതിൽ ഇല്ലെന്നതാണ് വസ്തുത.