തിരുവനന്തപുരം: വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരം സർവകലാശാല സെനറ്റ് ഹാളിൽ നടത്താനിരുന്ന ജെ സി ഡാനിയേൽ പുരസ്‌കാരത്തിന്റെയും ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന്റെയും പുരസ്‌കാര സമർപ്പണ ചടങ്ങ് മാറ്റിവച്ചു. പുരസ്‌കാരം നൽകേണ്ട മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൊച്ചിയിൽ പി ടി തോമസ് എംഎൽഎയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് ചടങ്ങ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.