മുംബൈ: വസ്ത്രധാരണത്തിലെ മികവുകൊണ്ട് നിരവധി അഭിനന്ദനങ്ങൾ നേടിയിട്ടുള്ള താരമാണ് ബോളിവുഡ് ജാൻവി കപൂർ.താരത്തിന്റെ ഏറ്റവും പുതിയ ലുക്കും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.പുതിയ സിനിമ റൂഹിയുടെ പ്രചാരണ പരിപാടിയിലാണ് താരത്തിന്റെ പുതിയ ലുക്ക്.

അലക്‌സ് പെറി ഡിസൈൻ ചെയ്ത് നിയോൺ സ്ട്രാപ്പി ഡ്രസ്സിലാണ് ജാൻവി പരിപാടിക്ക് എത്തിയത്. കോർസെറ്റ് സ്‌റ്റൈലിലാണ് ജാൻവിയുടെ മിനി ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്വീറ്റ്ഹാർട്ട് ഷെയ്‌പ്പിലുള്ള നെക്ലൈനും അസിമെട്രിക്കൽ ഹെംലൈനുമാണ് മിനിഡ്രസ്സിനെ ഗ്ലാമറസ് ആക്കുന്നത്. വെയിസ്റ്റ് ലൈനിൽനിന്നുള്ള നീളൻ ഭാഗം നിലം മുട്ടി കിടക്കുന്നു.

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും വസ്ത്രത്തിന്റെ വില കേട്ടാൽ ആരും ഞെട്ടിപ്പോകും.2.75 ലക്ഷം രൂപയാണ് ഈ ഡ്രസ്സിന്റെ വില.