കൊല്ലം: പത്തനാപുരം എൻഡിഎ സ്ഥാനാർത്ഥി ജിതിൻ ദേവിന് കേവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് സ്ഥാനാർത്ഥി പ്രചാരണം നിർത്തി നിരീക്ഷണത്തിൽ പ്രവേശിച്ചു.

പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സ്ഥാനാർത്ഥിക്ക് വൈറസ് സ്ഥിരീകരിച്ചത്. നേരത്തെ പത്താനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെബി ഗണേശ് കുമാറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.