കൊച്ചി: സത്യം പറഞ്ഞ മോഷ്ടാവ്. അടയ്ക്കാ രാജുവുള്ളതു കൊണ്ട് മാത്രമാണ് അഭയാ കേസിലെ പ്രതികൾക്ക് ശിക്ഷ കിട്ടിയത്. കോടികൾ വേണ്ടെന്ന് വച്ച് സത്യത്തിനൊപ്പം നിന്ന അടയ്ക്കാ രാജു ഇന്ന് ഹാപ്പിയാണ്. അഭയയ്ക്ക് നീതി കിട്ടിയെന്നതാണ് ഇതിന് പ്രധാന കാരണം. കുടിലിൽ കഴിയുന്ന രാജുവിന് മലയാളിയുടെ സ്‌നേഹവും ആവോളം കിട്ടി. പ്രാരാബ്ദങ്ങളിൽ പെട്ടുഴലുന്ന രാജുവിനെ മലയാളി സഹായിക്കുകയാണ് ഇപ്പോൾ. 20 ലക്ഷത്തിൽ അധികം രൂപയാണ് രാജുവിന്റെ അക്കൗണ്ടിൽ എത്തിയത്. മറുനാടൻ മലയാളി മുമ്പോട്ട് വച്ച ചലഞ്ചിന്റെ വിജയം.

അഭയാ കേസിനെ മുമ്പോട്ട് കൊണ്ടു പോയതിൽ ഏറ്റവും പ്രധാനി ജോമോൻ പുത്തൻപുരയ്ക്കലാണ്. അഭയാ ആക്ഷൻ കൗൺസിലുമായി ഭീഷണിയെ അതിജീവിച്ച് സിബിഐയ്‌ക്കൊപ്പം നിന്ന പൊതു പ്രവർത്തകൻ. ആരോടും കാശ് ചോദിച്ച് വാങ്ങാതെ അഭയാ കേസിൽ നിയമ പോരാട്ടം നടത്തിയ വ്യക്തി. രണ്ട് പ്രതികളെ കോടതി ശിക്ഷിച്ചു. പക്ഷേ പണത്തിന്റേയും സമുദായത്തിന്റേയും പിന്തുണയിൽ അവർ അപ്പീൽ നൽകാൻ ഒരുങ്ങുന്നു. നിയമ പോരാട്ടത്തിലൂടെ ഇതിനേയും തകർക്കണം. ഹൈക്കോടതിയിൽ സിബിഐയ്‌ക്കൊപ്പം കേസു നടത്തേണ്ട അനിവാര്യഘട്ടം. ഇതിനായി സുമനസ്സുകളോട് സഹായം തേടുകയാണ് ജോമോൻ.

ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത രക്തബന്ധം ഇല്ലത്ത ഒരു സ്ത്രീക്ക് നീതി ലഭിക്കാൻ വേണ്ടി മൂന്ന് പതിറ്റാണ്ടു കാലം വിവാഹം പോലും ഉപേക്ഷിച്ചു നിയമ പോരാട്ടം നടത്തിയതിലൂടെ കേരളത്തിലെ സ്ത്രീ സമൂഹം തനിക്കെന്തെകിലും സംഭവിച്ചാൽ ചോദിക്കുവാനും പറയാനും ഇവിടെ ഒരാളെങ്കിലും ഉണ്ടല്ലോ എന്ന വിശ്വാസമാണ് കോടതി വിധി വന്നതിനെ തുടർന്ന് കേരളത്തിലെ സ്ത്രീ സമൂഹവും ലോകത്തെല്ലായിടത്തും ഉള്ള മലയാളികളും ഫോണിലൂടെ സന്തോഷം പങ്കു വയ്ക്കുന്ന ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയ എട്ടു ദിവസങ്ങൾ-ജോമോൻ ഈ ദിവസങ്ങളെ വിലയിരുത്തുന്നത് ഇങ്ങനെയാണ്.

പ്രതികളെ ശിക്ഷിച്ചു കൊണ്ടുള്ള ഇരട്ട ജീവപര്യന്തം സുപ്രീം കോടതി ശരിവയ്ക്കും വരെ നിയമ പോരാട്ടം അനിവാര്യമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലപിടിപ്പുള്ള പ്രമുഖ അഭിഭാഷകരായ ഹരീഷ് സാൽവെ, മുകൾ റോഹ്ത്തഗി, മനു അഭിഷേക് സിങ്വി എന്നിവരെ പ്രതികൾ ഇറക്കുമ്പോൾ, അവരെ നേരിടാനുള്ള ഇരക്കു വേണ്ടിയുള്ള നിയമ പോരാട്ടത്തിൽ കേരളത്തിലെ നീതി ബോധം ഉള്ള ഓരോ മലയാളികളും അവരവരെ കൊണ്ട് ആകാവുന്ന തരത്തിൽ സാമ്പത്തിക സഹായം നൽകണമെന്നതാണ് ജോമോന്റെ അഭ്യർത്ഥന.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം നടത്തിയ നിയമ പോരാട്ടത്തിൽ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് സഹായം തേടൽ. അഭയാ കേസിന്റെ ഇതുവരെയുള്ള ഘട്ടത്തിലൊന്നും ജോമോൻ ഇത്തരത്തിലൊരു അഭ്യർത്ഥന മുന്നോട്ട് വച്ചിരുന്നില്ല. സ്വപ്രയത്‌നം കൊണ്ട് കേസു നടത്തി. എന്നാൽ മേൽകോടതിയിൽ കൂടുതൽ കരുതൽ വേണം. അതുകൊണ്ടാണ് അഭ്യർത്ഥന പൊതു ജനങ്ങൾക്ക് മുമ്പിൽ വയ്ക്കുന്നത്.

ജോമോൻ പുത്തൻപുരയ്ക്കലിന്റെ അഭ്യർത്ഥന

അഭയ കൊലക്കേസിൽ ഇനി മുന്നോട്ടുള്ള നിയമ പോരാട്ടത്തിൽ ഓരോ മലയാളികളും അവനവനെ കൊണ്ട് ആവുന്ന സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

സിസ്റ്റർ അഭയ കൊലക്കേസിൽ കഴിഞ്ഞ 28 വർഷക്കാലമായി പൊതു ജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണയോടു കൂടി ആക്ഷൻ കൗൺസിൽ ഇന്ത്യ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത നീതിക്കു വേണ്ടി നിരന്തരം നിയമ പോരാട്ടം നടത്തിയതിന്റെ പരിണിത ഫലമായി സിബിഐ. പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം കൊടുത്തതിനെ തുടർന്ന് ഡിസംബർ 23 ന് തിരുവനന്തപുരം സിബിഐ. കോടതി ജഡ്ജി കെ. സനിൽ കുമാർ പ്രതികളായ ഫാ. തോമസ് കോട്ടൂർ , സിസ്റ്റർ സെഫി എന്നീ രണ്ടു പ്രതികളെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചതിലൂടെ സിസ്റ്റർ അഭയക്ക് നൂറു ശതമാനവും നീതി ലഭിച്ചിരിക്കുകയാണ്. പണവും സ്വാധീനവും അധികാരവും സാമുദായിക പിൻബലവും ഉണ്ടെങ്കിൽ ഇവിടെ ആരെ കൊലപ്പെടുത്തിയാലും ചോദിക്കാനും പറയാനും ആരും ഇല്ലെന്നും, പ്രതികൾ നിയമത്തിന് അതീതരാണെന്നുള്ള അഹങ്കാരത്തിനും കിട്ടിയ തിരിച്ചടിയാണ് കോടതി വിധി.

വിദ്യാർത്ഥിനിയും കന്യാസ്ത്രീയും ആയ പാവപ്പെട്ട ഒരു സ്ത്രീ അതിദാരുണമായി കൊല ചെയ്യപ്പെട്ടിട്ട് സമുദായത്തിന്റെ വോട്ട് കിട്ടും എന്നുള്ള തെറ്റായ ധാരണയിൽ, പ്രതികളെ ശിക്ഷിച്ചപ്പോൾ ഇരക്കു വേണ്ടി മാധ്യമങ്ങൾക്കു മുന്നിൽ പ്രതികരിക്കുവാൻ ഒരു രാഷ്ട്രീയ നേതാവും തയ്യാറാകാത്തത് സാമുദായിക-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ട് ആണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത രക്തബന്ധം ഇല്ലത്ത ഒരു സ്ത്രീക്ക് നീതി ലഭിക്കാൻ വേണ്ടി മൂന്ന് പതിറ്റാണ്ടു കാലം വിവാഹം പോലും ഉപേക്ഷിച്ചു നിയമ പോരാട്ടം നടത്തിയതിലൂടെ കേരളത്തിലെ സ്ത്രീ സമൂഹം തനിക്കെന്തെകിലും സംഭവിച്ചാൽ ചോദിക്കുവാനും പറയാനും ഇവിടെ ഒരാളെങ്കിലും ഉണ്ടല്ലോ എന്ന വിശ്വാസമാണ് കോടതി വിധി വന്നതിനെ തുടർന്ന് കേരളത്തിലെ സ്ത്രീ സമൂഹവും ലോകത്തെല്ലായിടത്തും ഉള്ള മലയാളികളും ഫോണിലൂടെ സന്തോഷം പങ്കു വയ്ക്കുന്ന ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയ എട്ടു ദിവസങ്ങൾ.

പ്രതികളെ ശിക്ഷിച്ചു കൊണ്ടുള്ള ഇരട്ട ജീവപര്യന്തം സുപ്രീം കോടതി ശരിവയ്ക്കും വരെ നിയമ പോരാട്ടം അനിവാര്യമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലപിടിപ്പുള്ള പ്രമുഖ അഭിഭാഷകരായ ഹരീഷ് സാൽവെ, മുകൾ റോഹ്ത്തഗി, മനു അഭിഷേക് സിങ്വി എന്നിവരെ പ്രതികൾ ഇറക്കുമ്പോൾ, അവരെ നേരിടാനുള്ള ഇരക്കു വേണ്ടിയുള്ള നിയമ പോരാട്ടത്തിൽ കേരളത്തിലെ നീതി ബോധം ഉള്ള ഓരോ മലയാളികളും അവരവരെ കൊണ്ട് ആകാവുന്ന തരത്തിൽ സാമ്പത്തിക സഹായം നല്കി ഈ അഭ്യർത്ഥന ഓരൊരുത്തരും വാട്‌സാപ്പ്, ഫേസ്‌ബുക്ക് എന്നീ നവമാധ്യമങ്ങൾ വഴിയും പരമാവധി ഓരോരുത്തർക്കും അയച്ചു കൊടുത്തു ഈ പോരാട്ടം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം നടത്തിയ നിയമ പോരാട്ടത്തിൽ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് പുതുവത്സര ആശംസകളോടെ;

സ്‌നേഹാദരപൂർവ്വം

ജോമോൻ പുത്തൻപുരയ്ക്കൽ
കൺവീനർ
അഭയ കേസ് ആക്ഷൻ കൗൺസിൽ
31/12/2020

അക്കൗണ്ട് നമ്പർ
Jomon Puthenpurackal
SB A/C No: 14160100041074 FEDERAL BANK, Palayam BR , TVM
IFSC CODE : FDRL0001416
MOBILE NO :+91 94470 51250