അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡൊണാൾഡ് ട്രംപിന്റെ നിലപാടുകളുമായി റിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിയുടെ അറസ്റ്റിനെ ഉപമിച്ച് ശിവസേന. പാർട്ടിയുടെ മുഖപത്രമായ സാംമ്നയിലെ ലേഖനത്തിലാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടപ്പും അർണബിന്റെ അറസ്റ്റിനെ തുടർന്നുള്ള പ്രതിഷേധങ്ങളെയും തമ്മിൽ താരതമ്യം ചെയ്യുന്നത്. ഉദ്ദവ് താക്കറെയുടെ ഭരണം അടിയന്തരാസ്ഥയ്ക്ക് സമാനമെന്ന നിലയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തെയും ലേഖനം വിമർശിക്കുന്നുണ്ട്.

‘ട്രംപിനെപോലെ, വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു, വോട്ടുകൾ എണ്ണരുതെന്ന് പറയുന്നു, അതിനെതിരെ കോടതിയിൽ പോകുമെന്ന് പറയുന്നു. ആത്മഹത്യപ്രേരണ കേസിലെ പ്രതിക്കായി മഹാരാഷ്ട്രയിലെ ബിജെപി നേതാക്കൾ പ്രതിഷേധം നടത്തുന്നത് കാണുമ്പോൾ ഇതാണ് ഓർമ്മവരുന്നത്', സാമ്‌നയിൽ പറയുന്നു. ‘ഉദ്ദവ് താക്കറെയെയും ഇന്ദിരഗാന്ധിയേയും ഉപമിച്ച് പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതിലൂടെ ബിജെപിയുടെ സമനില തെറ്റിയെന്ന് വേണം കണക്കാക്കാൻ. തികഞ്ഞ അജ്ഞതയാണിത്. ഇന്ദിരാ ഗാന്ധിയുമായി ഉദ്ദവിനെ താരതമ്യം ചെയ്യുന്നത് ഞങ്ങൾക്ക് അഭിമാനമാണ്'- ലേഖനത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ അർണബിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. 6 മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷമാണ് അർണബിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടത്. വെറും 1500 രൂപ ശമ്പളത്തിന് പത്രപ്രവർത്തനം തുടങ്ങിയ അർണബ് ഇപ്പോൾ 1500 കോടിയിലധികം രൂപ ആസ്തിയുള്ള മാധ്യമ സ്വാമ്രാജ്യത്തിന്റെ ഉടമായാണ്. അതേസമയം ടിആർപി റേറ്റിങ്ങ് തട്ടിപ്പ് അടക്കമുള്ള നിരവധി കേസുകളും, അദ്ദേഹത്തിന്റെ പേരിലുണ്ട്. റിപ്പബ്ലിക്കിൽനിന്ന് രാജിവെച്ച മൂൻ ജീവനക്കാരും പലപ്പോഴും അർണാബിനെതിരെ തിരിഞ്ഞു. ഇപ്പോഴിതാ ആത്മഹത്യാ പ്രേരാണക്കുറ്റത്തിന്റെ പേരിൽ അർണാബ് റിമാൻഡിലാണ്. ഇത് ശിവസേനയുടെ പകപോക്കലാണെന്ന് അർണാബിനെ അനുകൂലിക്കുന്നവരും ബിജെപി അനുഭാവികളും പറയുമ്പോഴും വ്യകത്തമായി പരാതിയുടെ അടിസ്ഥാനത്തിലാണെന്നും നിയമവരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ല എന്നുമാണ് മുംബൈ പൊലീസ് പറുന്നത്.

2018ലാണ് ഇപ്പോൾ അർണാബിന്റെ അറസ്റ്റിലേക്ക് നയിച്ച സംഭവവികാസങ്ങൾ അരങ്ങേറുന്നത്. 2017ലാണ് അർണാബ് റിപ്പബ്ലിക് ടി വി എന്ന പേരിൽ പുതിയൊരു ചാനലുമായി രംഗത്തുവരുന്നത്. ചാനൽ ഓഫീസിനായി ഇന്റീരിയർ വർക്കുകൾ ചെയ്ത കോൺകോർഡ് ഡിസൈൻസ് എന്ന കമ്പനിയാണ്. അതിന്റെ ഉടമ അൻവയ് നായികും അമ്മ കുമുദ് നായികും 2018ൽ ആത്മഹത്യചെയ്തു. അൻവയുടെ ആത്മഹത്യാ കുറിപ്പിൽ അർണബിന്റെ പേരും എഴുതിവച്ചിട്ടുണ്ടായിരുന്നു. തെളിവില്ല എന്ന പേരിൽ പൊലീസ്അവസാനിപ്പിച്ച കേസ്അൻവയുടെ മകൾ അദന്യ നായിക് പരാതിയുമായി വീണ്ടും രംഗത്തുവന്നതോടെയാണ്മുംബൈ സിഐ.ഡി വിഭാഗം ഏറ്റെടുക്കുന്നത്.

അൻവയ്നായിക് എന്ന ഇന്റീരിയർ ഡിസൈനറേയും അമ്മ കുമുദ് നായിക്കിനേയും 2018 മെയിലാണ്അലിബാഗിലെ അവരുടെ ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അൻവയ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്പൊലീസ് പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അൻവയ് അമ്മയെ കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. അന്ന് പൊലീസ് അപകട മരണത്തോടൊപ്പം കൊലപാതക കേസും രജിസ്റ്റർ ചെയ്തിരുന്നു. കുമുദിന്റെ മൃതദേഹം താഴത്തെ നിലയിലെ സോഫയിലാണ്കണ്ടെത്തിയത്. അൻവയ് ഒന്നാം നിലയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. വീട്ടുജോലിക്കാരാണ്മൃതദേഹങ്ങൾ കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ അൻവയ് ഇംഗ്ലീഷിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. മൂന്ന് കമ്പനികളുടെ ഉടമകൾ തനിക്ക് തരാനുള്ള പണം നൽകാത്തതാണ് ജീവനൊടുക്കാൻ കാരണമെന്നാണ്കുറിപ്പിൽ പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ താനും അമ്മയും അമ്മയും കടുത്ത നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായും അൻവയ് കുറിപ്പിൽ പറഞ്ഞു. റിപ്പബ്ലിക് ടിവിയിലെ ടെലിവിഷൻ ജേണലിസ്റ്റ് അർണാബ് ഗോസ്വാമി, ഐകാസ്റ്റ് എക്സ്/ സ്‌കീമീഡിയയിലെ ഫിറോസ് ഷെയ്ഖ്, സ്മാർട്ട് വർക്സിന്റെ നിതീഷ് സർദ എന്നിവരാണ്തനിക്ക്പണം നൽകാനുള്ള മൂന്നുപേർ എന്നും അൻവയ്കുറിപ്പിൽ പറഞ്ഞിരുന്നു. മൂന്ന് കമ്പനികളും കൂടി യഥാക്രമം 83 ലക്ഷം, 4 കോടി, 55 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതായും കുറിപ്പിലുണ്ടായിരുന്നു. അന്വേഷണത്തിനിടെ അൻവയുടെ കമ്പനിയായ കോൺകോർഡ് ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡ് കനത്ത കടത്തിലാണെന്നും കരാറുകാർക്ക് പണം തിരിച്ചടയ്ക്കാൻ പാടുപെടുകയാണെന്നും തെളിഞ്ഞിരുന്നു. മുംബൈയിലെ ചില കരാറുകാർ അൻവയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ കുറിപ്പിലെ ആരോപണം നിഷേധിച്ച ഗോസ്വാമി താൻ പണം നൽകിയെന്നാണ് വാദിച്ചിരുന്നത്.