ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് എൻവി രമണയുടെ പേര്, നിലവിലെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ ശുപാർശ ചെയ്തു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാരിന് ചീഫ് ജസ്റ്റിസ് കത്തയച്ചു.

പിൻഗാമിയെ ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാർ ചീഫ് ജസ്റ്റസിന് കത്ത് അയച്ചിരുന്നു. ഇതിനു മറുപടിയായാണ്, ഏറ്റവും സീനിയർ ആയ ജഡ്ജിയെ നിർദേശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് മറുപടി നൽകിയത്.

അടുത്ത മാസം ഇരുപത്തിമൂന്നിനാണ് ജസ്റ്റിസ് എസ്എ ബോബ്ഡെ സർവീസിൽനിന്നു വിരമിക്കുന്നത്.