കാസർകോട്: മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. എംഎ എ ചെയർമാനായ ഫാഷൻ ഗോൾഡ് ജൂവലറി നടത്തിപ്പിനായി പണം വാങ്ങി വഞ്ചിച്ചുവെന്ന നിക്ഷേപകരുടെ പരാതിയിലാണ് നടപടി. ചന്ദേര പൊലീസാണ് എംഎൽക്കെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തത്.

മൂന്ന് പേരിൽ നിന്നായി 35 ലക്ഷം വാങ്ങിയെന്നാണ് എംഎൽഎ ചെയർമാനായ ഫാഷൻ ഗോൾഡ് ജൂവലറി വാങ്ങിയെന്നാണ് കേസ്. ഇതിൽ ചെറുവത്തൂർ സ്വദേശിയിൽ നിന്ന് മാത്രം 30 ലക്ഷം വാങ്ങിയെന്ന് എഫ്ഐആറിൽ പറയുന്നു'. 2019 മാർച്ചിൽ നൽകിയ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെന്നാണ് പരാതി. നഷ്ടത്തിലായതിനെ തുടർന്ന് ഫാഷൻ ഗോൾഡ് ജൂവലറി ഷോറൂമുകൾ നേരത്തെ അടച്ചു പൂട്ടിയിരുന്നു.