ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. മുഖ്യമന്ത്രി പച്ചയ്ക്ക് വർഗീയത പറയുകയാണെന്ന് കെ.മുരളീധരൻ എംപി പറഞ്ഞു. ഭരണ തുടർച്ചയ്ക്ക് ബിജെപിയെ പ്രതിപക്ഷമാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. 

പിണറായി പറയുന്നത് ഇ.എം.എസ് പ്രോത്സാഹിപ്പിച്ച ഭൂരിപക്ഷ വർഗീയ തന്ത്രമാണ്. പിണറായി വിജയനും വി.മുരളീധരനും തമ്മിലുള്ള അന്തർധാര ശക്തമാണെന്നും മുരളീധരൻ പറഞ്ഞു. വാഗ്ദാനങ്ങൾ നൽകിയുള്ള മുഖ്യമന്ത്രിയുടെ കേരള യാത്ര പരാജയം ആയിരിക്കും. കോൺഗ്രസിൽ കൂടിയാലോചന നടക്കുന്നില്ല. കൂട്ടായ നേതൃത്വം വേണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ ലീഗാണ് നയിക്കുന്നത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് മുരളീധരൻ ആഞ്ഞടിച്ചത്.