കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ പരിഹസിച്ച് കെ സുധാകരൻ എംപി. കനക സിംഹാസനത്തിൽ കയറി ഇരിക്കുന്നവൻ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് വളരെ പ്രസക്തിയുള്ള വ്യക്തിത്വമാണ് വിജയരാഘവന്റേതെന്നായിരുന്നു സുധാകരന്റെ പരിഹാസം.പാണക്കാട്ടെ തങ്ങളുടെ വീട്ടിൽ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സന്ദർശനം നടത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി എ വിജയരാഘവൻ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് എം പിയുടെ പ്രതികരണം.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് നേതൃത്വം കൊടുക്കുന്ന ശിഹാബ് തങ്ങളെ കോൺഗ്രസ് നേതാക്കൾ കാണാൻ പോയത്, വർഗീയതയുടെ പേരിൽ പ്രചരിപ്പിക്കുകയാണ് പാർട്ടി സെക്രട്ടറിയായ വിജയരാഘവൻ.അദ്ദേഹം ഇരിക്കുന്ന സ്ഥാനം വലിയ സ്ഥാനമാണ്.അദ്ദേഹത്തിന് നാണമില്ലെങ്കിലും പാർട്ടിക്ക് നാണമുണ്ടാകണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും സുധാകരൻ കൂട്ടിചേർത്തു.ഘടകകക്ഷി നേതാക്കളുടെ വീട്ടിൽ കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുന്നതിൽ തെറ്റില്ലെന്നും സുധാകരൻ പറഞ്ഞു.