കണ്ണൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്തിയെന്ന കേസിൽ നേതാക്കൾ കോടതിയിൽ ഹാജരായി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎ‍ൽഎ., എൽ.ഡി.എഫ് നേതാക്കളായ കെ.പി.സഹദേവൻ, കെ.പി.സുധാകരൻ, എം.പ്രകാശൻ മാസ്റ്റർ, വയക്കാടി ബാലകൃഷ്ണൻ, ഒ.കെ.വിനീഷ്, രാജേഷ് പ്രേം ,ടി.എം.ഇർഷാദ് തുടങ്ങി 13 പേരാണ് അഡ്വ.ബി.പി.ശശീന്ദ്രൻ മുഖേനെ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്.അമ്പിളി മുമ്പാകെ ഹാജരായത്. 2012ലെ കേസുമായി ബന്ധപ്പെട്ട്നേരത്തെ കോടതി ഇവർക്കെതിരെ അറസ്റ്റ് വാറൻഡ് പുറപ്പെടുവിച്ചിരുന്നു.