ന്യൂഡൽഹി: രാജിവെച്ച തൃണമൂൽ കോൺഗ്രസ് രാജ്യസഭ എംപി ദിനേഷ് തൃവേദിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കൈലാഷ് വിജയ വർഗീയ. തൃവേദി മാത്രമല്ല സത്യസന്ധമായി പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ബിജെപിയിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിൽ ബജറ്റ് ചർച്ച പുരോഗമിക്കുന്നതിനിടെയാണ് തൃവേദി നാടകീയമായി രാജിപ്രഖ്യാപനം നടത്തിയത്. പശ്ചിമബംഗാളിൽ അക്രമസംഭവങ്ങളിൽ ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ രാജി.

നേരത്തെ നിരവധി തൃണമൂൽ നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമബംഗാളിൽ വലിയ പ്രചാരണമാണ് ബിജെപി നടത്തുന്നത്.