തിരുവനന്തപുരം: 21 ാം വയസ്സിൽ മേയർ സ്ഥാനത്തേക്കെത്തിയ ആര്യ രാജേന്ദ്രന് അഭിനന്ദന പ്രവാഹമാണ്. രാഷ്ട്രീയ നേതാക്കളും, സാംസ്കാരിക നായകരും സിനിമാതാരങ്ങളും ഒക്കെ രംഗത്ത് വരുന്നുണ്ട്. ഇപ്പഴിത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് ഉലക നായകൻ കമൽ ഹാസനും രംഗത്തെത്തിയിരിക്കുകയാണ്. വളരെ ചെറുപ്രായത്തിൽ തന്നെ തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനം. അമ്മ ശക്തിയിൽ തമിഴ്‌നാടും മാറ്റത്തിനൊരുങ്ങുകയാണെന്ന് കമൽ ട്വിറ്ററിൽ കുറിച്ചു.

ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രൻ മുടവന്മുഗൾ വാർഡിൽ നിന്നുമാണ് വിജയിച്ചത്. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐ സംസ്ഥാനകമ്മിറ്റിയംഗവുമാണ്. ബിഎസ്സി രണ്ടാം വർഷഗണിത വിദ്യാർത്ഥിനിയാണ് ആര്യ. 549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മേയർ ഈ പദവിയിൽ എത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ആര്യ.

ആൾ സെയിന്റ്‌സ് കോളേജിലെ ബിഎസ്സി മാത്സ് വിദ്യാർത്ഥിനിയായ ആര്യ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസം ഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെ യും എൽ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്.

54 വോട്ടുകൾ നേടിയാണ് ആര്യ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗ ങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ ഒരു വോട്ട് അസാധുവായി. ക്വാറന്റീനിൽ ആയതിനാൽ ഒരം ഗത്തിന് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല.