മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തും ശിവസേനയുമായുള്ള പോര് മുറുകവേ നടിക്ക് വിനയായി നാവുപിഴ. താരത്തിന്റെ കെട്ടിടം പൊളിച്ചു മാറ്റിയതിന് പിന്നാലെ താരത്തിനെതിരെ മയക്കുമരുന്നു കേസിൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. താൻ ലഹരിക്ക് അടിമയായിരുന്നു എന്ന് പറയുന്ന താരത്തിന്റെ പഴയ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലതാണ് കങ്കണക്ക് വിനയായി മാറിയത്.

തന്റെ ഇൻസ്റ്റ?ഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവെച്ച വിഡിയോ ആണ് വൈറലാവുന്നത്. ബോളിവുഡിൽ പിടിച്ചു നിൽക്കാൻ തന്റെ കഷ്ടപ്പാടുകളേക്കുറിച്ചും തുടർന്ന് അക്കാലത്ത് മയക്കുമരുന്നിന് അടിമയായതിനെക്കുറിച്ചുമാണ് താരം പറയുന്നത്. ഈ വർഷം മാർച്ചിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

മുംബൈ പൊലീസ് നടിക്കെതിരായ ലഹരിമരുന്ന് കേസുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് വീഡിയോ പുറത്തുവരുന്നത്. മുൻ കാമുകനും നടനുമായ അധ്യായൻ സുമനും കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് മുമ്പ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കങ്കണയ്ക്കെതിരെ കേസെടുക്കാൻ മഹാരാഷ്ട്ര സർക്കാർ പൊലീസിനോട് ആവശ്യപ്പെട്ടത്. മുംബൈയെ പാക് അധീന കശ്മീർ എന്ന് വിളിച്ചതാണ് കങ്കണയും ശിവസേനയും തമ്മിലുള്ള പോരാട്ടത്തിന് കാരണം. താരത്തിനെതിരെ വധഭീഷണി ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്രം വൈ കാറ്റ?ഗറി സുരക്ഷയും ഒരുക്കിയിരുന്നു.