കാഞ്ഞങ്ങാട്:രണ്ട് പതിറ്റാണ്ടുകളായുള്ള കാഞ്ഞങ്ങാട്ടുകാരുടെ നിരന്തര ആവശ്യമായ കോട്ടച്ചേരി മേൽപ്പാലം യഥാർഥ്യമാകുന്നു. നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിലാണ് മേൽപ്പാല നിർമ്മാണം ഇപ്പോൾ അന്തിമഘട്ടത്തിലെത്തിനിൽക്കുന്നത്.

മേൽൽപ്പാല നിർമ്മാണം പൂർത്തിയാകുന്നതോടെ കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് തീരദേശ പ്രദേശങ്ങളായ അജാനൂർ കടപ്പുറം, മീനാപ്പീസ് കടപ്പുറം,ബല്ലാകടപ്പുറം, ഹോസ്ദുർഗ്ഗ് കടപ്പുറം,കാറ്റാടി, കൊളവയൽ, ആവിയിൽ, പുഞ്ചാവി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിച്ച യാത്രാദുരിതത്തിന് പരിഹാരമാകും. നിലവിൽ ട്രെയിനുകൾ കടന്ന് പോകുമ്പോൾ കോട്ടച്ചേരിയിലെ റെയിൽവേഗേറ്റ് അടച്ചിടുന്നതിനാൽ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.

പിഞ്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ ഈ റെയിൽവേഗേറ്റ് കടന്നാണ് നഗരത്തിലെ സ്‌കൂളിലെത്തുന്നത്. മേൽപ്പാലം വരുന്നത് നഗരത്തിലെ തീരദേശ വികസനത്തിനും ആക്കം കൂട്ടും. തീരദേശ ഹൈവേ കൂടി യാഥാർത്ഥ്യമായാൽ വികസനത്തിന് പിന്നോക്കം നിൽക്കുന്ന കാഞ്ഞങ്ങാട് നഗരത്തിന്റെ തീരദേശ മേഖലയുടെ സമഗ്രപുരോഗതിക്കും വഴിയൊരുക്കും.

അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദിവസത്തിനുള്ളിൽ പൂർത്തീകരിക്കും ജിയോ ഫൗഡേഷനാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പിന്നീടുള്ള റെയിൽവേ ലൈനിന് മുകളിലുള്ള ഗാർഡർ പാകിയിട്ടുള്ള സ്ഥലത്തെ നിർമ്മാണമാണ് അത് ഏകദേശം പണി പൂർത്തീകരിച്ചു വരികയാണ്. കോൺഗ്രീറ്റ് ജോലികളും പാർശ്വ ഭിത്തി നിർമ്മാണവുമാണ് ഇപ്പോൾ പുരോഗമിച്ചു വരുന്നത് നിർമ്മാണ ചുമതല ഏറ്റെടുത്ത ജിയോ ഫൗഡേഷൻ, എറണാകുളത്തെ വർഗ്ഗീസും ചേർന്ന് ആർ.ബി.ഡി.സിക്ക് കൈമാറും.

നിർമ്മാണ പ്രവർത്തികൾ വിലയിരുത്താൻ കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർമാർ മേൽപ്പാലം സൈറ്റ് സന്ദർശിച്ചു.ബല്ല കടപ്പുറം ഈസ്റ്റ് കൗൺസിലർ അനീസ ഹംസ, മൂന്നാം വാർഡ് കൗൺസിലർ എം ശോഭന, ആവിക്കര നാല്പത്തിരണ്ടാം വാർഡ് കൗൺസിലർ എ കെ ലക്ഷ്മി എന്നിവരാണ് സൈറ്റ് സന്ദർശിച്ചത്. ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ എ ഹമീദ് ഹാജി, കൺവീനർ സുറൂർ മൊയ്തു ഹാജി, ജിയോ ഫൗണ്ടേഷൻ പ്രൊജക്റ്റ് മാനേജർ മതി അഴകൻ അക്കൗണ്ടന്റ് പ്രശാന്ത് സൂപ്പർവൈസർ കിറ്റ്‌കോ എൻജിനീയർ സണ്ണി എന്നിവരും ഒപ്പമുണ്ടായിരുന്നു.