ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ രണ്ട് കന്നഡ സിനിമാ താരങ്ങൾ ചോദ്യം ചെയ്യലിന് ഹാജരായി. അഭിനേതാക്കളും ദമ്പതികളുമായ ഐന്ദ്രിത , ദിഗംത് എന്നിവരാണ് ബെംഗളൂരു ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് 11 മണിയോടെ എത്തിയത്. കന്നഡ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതിമാരാണ് ദിഗന്തും ഐന്ദ്രിതയും. 2018ലാണ് ഇരുവരും വിവാഹിതരായത്. പതിനഞ്ച് വർഷമായി സിനിമാ മേഖലയിലുള്ള നടനാണ് ദിഗന്ത്. ഐന്ദ്രിത മുപ്പതോളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

2008ൽ റിലീസ് ചെയ്ത ധൂത്‌പേട എന്ന കന്നഡ സിനിമയുടെ മികച്ച പ്രകടനത്തിന്റെ പേരിലാണ് ദിഗന്ത് ് പ്രശസ്തനാവുന്നത്. പഞ്ചരംഗി (2010), ലിഫ്യൂ ഇഷ്ടെനെ (2011), പരിഞ്ജാത (2012) എന്നീ സിനിമകളിലും മികച്ച റോളുകളാണ് ദിഗിന്ത് ലഭിച്ചിട്ടുള്ളത്. 2007ലാണ് ഐന്ദ്രിത റേയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. മാനസാരെ എന്ന സിനിമയിൽ മാനസിക വെല്ലുവിളി അനുഭവിക്കുന്ന പെൺകുട്ടിയായി വേഷമിട്ടിരുന്ന ഐന്ദ്രിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ 15 വർഷമായി കന്നഡ സിനിമാ രംഗത്തെ സജീവ സാന്നിധ്യമാണ് ദിഗ്‌നാഥ്. ഐന്ദ്രിതയാവട്ടെ 30ലധികം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ലഹരിക്കേസിൽ ജയിലിൽ കഴിയുന്ന സഞ്ജന ഗൽറാണിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നടി നൽകിയ ജാമ്യാപേക്ഷയിൽ കോടതി വിധി പറയും. ജാമ്യം നിഷേധിച്ചാൽ സഞ്ജനയേയു പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. നടി രാഗിണി ദ്വിവേദിയടക്കം അഞ്ച് പ്രതികൾ നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് 14 ദിവസത്തേക്കാണ് നടി രാഗിണി ദ്വിവേദിയെ മാറ്റിയത്. സുരക്ഷ മുൻനിർത്തി പ്രത്യേക സെല്ലിലാണ് നടിയെ പാർപ്പിക്കുന്നത്.

അതിനിടെ മയക്കുമരുന്ന് കേസിൽ കർണാടകയിലെ മുൻ മന്ത്രിയുടെ മകന്റെ ബംഗ്ലാവിൽ സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ(സി.സി.ബി) റെയ്ഡു നടത്തിയിരുന്നു. മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവയുടെ ഹെബ്ബാളിന് സമീപമുള്ള ബംഗ്ലാവിലാണ് സി.സി.ബി. സംഘം പരിശോധന നടത്തിയത്. കന്നഡ സിനിമ മേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ ആദിത്യ ആൽവ ഒളിവിൽപോയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സി.സി.ബി. സംഘം റെയ്ഡ് നടത്തിയത്.

ഹെബ്ബാൾ തടാകത്തോട് ചേർന്ന് നാല് ഏക്കറോളം വരുന്ന സ്ഥലത്താണ് ആദിത്യ ആൽവയുടെ 'ഹൗസ് ഓഫ് ലൈഫ്' എന്ന ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. ഇവിടെവെച്ച് ആദിത്യ ആൽവയും മറ്റു പ്രതികളും ചേർന്ന് മയക്കുമരുന്ന് പാർട്ടികൾ സംഘടിപ്പിച്ചതായാണ് സി.സി.ബി.യുടെ കണ്ടെത്തൽ. ബോളിവുഡ് നടൻ വിവേക് ഒബ്‌റോയിയുടെ ബന്ധു കൂടിയാണ് ആദിത്യ ആൽവ. കന്നഡ സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.