കോഴിക്കോട്; വിനോദയാത്രക്കിടയിൽ വിദ്യാർത്ഥിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളം വിഭാഗം അദ്ധ്യാപകൻ ഖമറുദ്ദീനാണ് അറസ്റ്റിലായത്. ഭിന്നശേഷിക്കാരിയും ദിളിത് വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിയുമാണ് പീഡനത്തിനിരയായത്. 2019 ഡിസംബറിലാണ് കേസിനാസ്പതമായ സംഭവം നടക്കുന്നത്.

2019 ഡിസംബർ ആറിനാണ് ഉഡുപ്പി കുടജാദ്രി എന്നിവിടങ്ങളിലേക്ക് വിനോദ യാത്ര നടത്തിയത് യാത്രക്കിടയിൽ അറസ്റ്റിലായ അദ്ധ്യാപകൻ കമറുദ്ദീൻ പീഡനത്തിനിരയായ വിദ്യാർത്ഥിയെ ബസിൽ തന്റെ സീറ്റിലേക്ക് വിളിച്ചു വരുത്തുകയും ലൈകിംഗമായി ഉപദ്രവിക്കുകയുമായിരുന്നു. ബസിന്റെ ഏറ്റവും പിൻസീറ്റിലായിരുന്നു അദ്ധ്യാപകൻ ഇരുന്നിരുന്നത്. ഈസമയത്ത് ഭയപ്പെട്ട വിദ്യാർത്ഥിക്ക് ശബ്ദമുയർത്താനോ തടയാനോ സാധിച്ചില്ല.

പിന്നീട് യാത്ര കഴിഞ്ഞ് ഹോസ്റ്റലിലെത്തിയതിന് ശേഷമാണ് വിദ്യാർത്ഥി ഇക്കാര്യങ്ങൾ സഹപാഠികളോട് പറയുന്നത്. ജനുവരി മാസത്തോടെ പീഡന വിവരം കോളേജിൽ അറിയുകയും ചെയ്തു. വിദ്യാർത്ഥികളും മലയാളം വിഭാഗത്തിലെ മറ്റു അദ്ധ്യാപകരും ചേർന്ന് കോളേജ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ആരോപണ വിധേയനായ അദ്ധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മറ്റിയും അധികൃതർക്ക് പരാതി നൽകിയിരുന്നു.

വിദ്യാർത്ഥികളുടെയും മലയാളം വിഭാഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോളേജിലെ ആഭ്യന്തര അന്വേഷണ കമ്മറ്റി പരാതിയെ കുറിച്ച് അന്വേഷിക്കുകയും പരാതിയിൽ വാസ്തവുമുള്ളതായി കണ്ടെത്തുകയുമായിരുന്നു. അദ്ധ്യാപകനെ കോളേജിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തു. വിഷയം കോളേജിലും പരിസരത്തും ചർച്ചയായതോടെ ഫറോക്ക് പൊലീസ് സ്വമേധയാ കേസെടുക്കുകയും അദ്ധ്യാപകനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

കേസ് പിന്നീട് കോഴിക്കോട് സൗത്ത് പരിധിയിലേക്ക് മാറ്റുകയുമായിരുന്നു. കോവിഡ് വ്യാപനത്തിനിടയിൽ വലിയ പുരോഗതികളില്ലാതിരുന്ന കേസിൽ ഇന്നലെയാണ് കാര്യമായ നടപടിയുണ്ടായത്. തുടർന്ന് ഒളിവിൽ പോയിരുന്ന അദ്ധ്യാപകനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സൗത്ത് എ.സി.പി എ. ജെ ബാബു അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേ സമയം നിലവിൽ സസ്പെൻഷനിലായ അദ്ധ്യാപകനെതിരെ കുറ്റം തെളിഞ്ഞാൽ കോളേജിൽ നിന്ന് പുറത്താക്കുമെന്ന് ഫാറൂഖ് കോളേജ് അധികൃതർ അറിയിച്ചു.