മംഗളുരു : ഹിജാബ് വിവാദത്തിന്റെ പേരിൽ അൽഖ്വയ്ദ ഭീകരൻ അയ്മൻ അൽ സവാഹിരി അടുത്തിടെ പ്രശംസിച്ച കർണാടക വിദ്യാർത്ഥി മുസ്‌കാൻ ഖാനെതിരെ അന്വഷണം പരിഗണയിലാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി .

ഹിജാബ് പ്രശ്‌നത്തിൽ കോളേജ് വളപ്പിൽ 'ജയ് ശ്രീറാം' വിളിച്ചവരെ നേരിടാൻ 'അല്ലാഹു അക്‌ബർ'മുഴക്കിയ മാണ്ഡ്യ ജില്ലയിലെ കോളേജ് വിദ്യാർത്ഥി മുസ്‌കാനെ ഒമ്പത് മിനിറ്റ് വീഡിയോയിൽ സവാഹിരി പ്രശംസിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നലായിരുന്നു അൽഖ്വയ്ദ ഭീകരൻ അയ്മൻ അൽ സവാഹിരിയുടെ വീഡിയോ പുറത്തു വന്നത് .

'ഇന്ത്യയിലെ നോബിൾ വുമൺ' എന്ന് പേരിട്ടിരിക്കുന്ന വീഡിയോയിൽ സവാഹിരി മുസ്‌കാനെ പുകഴ്‌ത്താൻ താൻ രചിച്ച കവിതയും സവാഹിരി ചൊല്ലിയിരുന്നു

മുസ്‌കാൻ നിരോധിത സംഘടനയുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി അനന്ത് കുമാർ ഹെഗ്ഡെ കത്തെഴുതിയ പശ്ചാത്തലത്തിലാണ് കർണാടക മുഖ്യമന്ത്രി ബൊമ്മൈയുടെ പരാമർശം ഉണ്ടായിരിക്കുന്നത്
എന്നാൽ അനന്ത് കുമാർ ഹെഗ്ഡെ എഴുതിയ കത്തിനെ കുറിച്ച് തനിക്ക് അറിവില്ലെന്നും, അദ്ദേഹവുമായി സംസാരിച്ച് പ്രശ്നത്തെക്കുറിച്ച് വിവരങ്ങൾ അന്വേഷിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നുമാണ് ബൊമ്മൈ അറിയിച്ചത്

അതെ സമയം മുസ്‌കാന്റെ പിതാവ് മുഹമ്മദ് ഹുസൈൻ നേരത്തെ വീഡിയോയിൽ നിന്ന് ജനങ്ങൾ അകന്നുനിൽക്കണമെന്നും തങ്ങളുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും അറിയിച്ചിരുന്നു. തന്റെ മകൾക്ക് പഠനത്തിനാണ് കൂടുതൽ താൽപ്പര്യമെന്നും പിതാവ് പറഞ്ഞിരുന്നു.