ചെന്നൈ: തെരഞ്ഞെടുപ്പ് പ്രമോയിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്റെ ഭാര്യ ശ്രീനിധി ചിദംബരത്തിന്റെ ഭരതനാട്യം പോസ് ഉപയോഗിച്ച് ബിജെപി. പാർട്ടിയുടെ സംസ്ഥാന യൂണിറ്റിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് ശ്രീനിധിയുടെ ചിത്രം ഉപയോഗിച്ചത്.

കാർത്തി ചിദംബരത്തിന്റെ ഭാര്യയുടെ ചിത്രമാണ് ഉപയോഗിച്ചതെന്ന് മനസ്സിലായതോടെ പാർട്ടി ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. 2010 ൽ നടന്ന സെമ്മൊഴി സമ്മേളനത്തിൽ ഡി.എം.കെ അധ്യക്ഷൻ എം.കരുണാനിധി രചിച്ച് എ.ആർ റഹ്മാൻ സംഗീതം നൽകിയ സെമ്മൊഴി ഗാനത്തിന്റെ ഭാഗമായിരുന്നു ശ്രീനിധിയുടെ പോസ്.

തന്റെ ഫോട്ടോ എടുത്തതിൽ വിയോജിപ്പ് രേഖപ്പെടുത്തിയ ശ്രീനിധി, തമിഴ്‌നാട്ടിൽ താമര വിരിയാൻ പോകുന്നില്ലെന്നും പറഞ്ഞു.