തലശേരി: കതിരൂർ വേറ്റുമ്മലിൽ സ്ഫോടനത്തിൽ പരുക്കേറ്റ യുവാവിന്റെ കൈപ്പത്തി മുറിച്ചു മാറ്റി ഇന്നലെ.ചാലമിംമ്‌സ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട യുവാവിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയാണ് കൈപ്പത്തി മുറിച്ചു മാറ്റിയത്.

സംഭവത്തിൽ പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.കതിരൂർ ആറാം മൈൽ കുന്നിന് മീത്തലിലാണ് സ്ഫോടനത്തിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റത്.കതിരൂർ വേറ്റുമ്മൽ സ്വദേശി നുഹൈസിനാണ് പരുക്കേറ്റത്. ഇയാളെ ഇന്നലെയാണ് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റോഡരികിലെ കടവരാന്തയിലിരിക്കവെയാണ് സംഭവം.

ദീപാവലി ആഘോഷിക്കുന്നതിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിയതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തെ കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. തലശേരി എ.സി.പി വിഷ്ണു പ്രദീപ് സ്ഥലം സന്ദർശിച്ചു.ബോംബുസ്‌ക്വാഡും ഫോറൻസിക് പരിശോധനാവിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ഇടതുകൈപ്പത്തി മുറിച്ചുമാറ്റിയ യുവാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.