അബുദാബി: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ പുതിയ നാളികംവീട്ടിൽ പരേതനായ ഇ വി അഹമ്മദ് കോയയുടെ മകൻ പി എൻ ഇഫ്ത്വഖാർ(62)ആണ് അബുദാബിയിൽ മരിച്ചത്.

രോഗബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം അബുദാബി ബനിയാസ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: അയിഷ(അഡ്നോക്ക് റിഫൈനിങ്), മക്കൾ: സുഹാൻ അഹമ്മദ്, സുഹൈൽ.