തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുത്ത് ഉത്തരവിറങ്ങി. മണ്ണിടിച്ചലിൽ മരണപ്പെട്ട ഗണേശൻ-തങ്കമ്മാൾ ദമ്പതികളുടെ മക്കളായ ഹേമലത, ഗോപിക , മുരുകൻ-രാമലക്ഷമി ദമ്പതികളുടെ മക്കളായ ശരണ്യ, അന്നലക്ഷ്മി എന്നിവരുടെ വിദ്യാഭ്യാസ ചെലവാണ് വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ചെലവഴിക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായമായി 5 ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അപടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾക്ക് സർക്കാർ കുറ്റിയാർവാലിയിൽ ഭൂമിയും കെഡിഎച്ച്പി കമ്പനിയുടെ നേത്യത്വത്തിൽ 1 കോടി രൂപ മുടക്കി 8 വീടുകളും നിർമ്മിച്ചുനൽകിയിരുന്നു. നേരത്തെ തന്നെ സർക്കാർ കുട്ടികളുെടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ഓഗസ്റ്റ് ആറിനാണ് രാജമല പെട്ടിമുടിയിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കാലവർഷത്തിൽ പെയ്ത കനത്ത മഴയിൽ വന്മലയിടിഞ്ഞ് നാലോളം ലയങ്ങൾ മണ്ണിനടയിൽ അകപ്പെടുകയായിരുന്നു. 70 പേരുടെ മ്യതദേഹങ്ങൾ കണ്ടെത്തിയെങ്കിലും ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

അപകടത്തെ തുടർന്ന് അടിയന്തര സഹായമായി 5 ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചത് വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. എന്നാൽ അപടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾക്ക് സർക്കാർ കുറ്റിയാർവാലിയിൽ ഭൂമിയും കെഡിഎച്ച്പി കമ്പനിയുടെ നേത്യത്വത്തിൽ 1 കോടി രൂപ മുടക്കി 8 വീടുകളും നിർമ്മിച്ചുനൽകി. ഇപ്പോൾ കുട്ടികളുടെ വിദ്യാഭ്യാസ ചിലവും ഏറ്റെടുത്ത് സർക്കാർ വാക്കുപാലിച്ചിരിക്കുകയാണ്.