തിരുവനന്തപുരം: സംസ്ഥാനത്ത് വർഗീയ വൈറസ് പടർത്താൻ ശ്രമമെന്ന് സ്പീക്കർ എം.ബി.രാജേഷ്. വർഗീയ വൈറസിന് ഏറ്റവും ഫലപ്രദമായ വാക്‌സീൻ ഗുരുദർശനങ്ങളാണെന്നും ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന സമാധി ദിനാചരണ ചടങ്ങിൽ സ്പീക്കർ പറഞ്ഞു.

സമാധി സ്ഥലമായ വർക്കല ശിവഗിരിയിൽ രാവിലെ മുതൽ വിശേഷാൽ പൂജകൾ നടന്നു. ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ എസ്എൻഡിപി ശാഖകളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ സമാധി ദിനാചരണം നടത്തി.