തിരുവനന്തപുരം: കേരള സർവകലാശാല ഏപ്രിൽ മൂന്ന്, ആറ് തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. എല്ലാ ബിരുദ പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ ആറിന് സംസ്ഥാനത്ത്‌ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.