കോഴിക്കോട്: ശബരിമലയിൽ യുവതി പ്രവേശനം യാഥാർഥ്യമായതിന് പിന്നാലെ പിണറായി വിജയനെ വീണ്ടും ജാതീയമായി അധിക്ഷേപിച്ച് ബിജെപി നേതാവ്. സംസ്ഥാന ഉപാധ്യക്ഷനും സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം ഇരിക്കുകയും ചെയ്യുന്ന എൻ ശിവരാജൻ ആണ് പിണറായി വിജയനെ ജാതീമായി അധിക്ഷേപിക്കുന്നത്.

കുടുംബത്തിന് വേണ്ടാത്ത സ്ത്രീകളെ ശബരിമലയിൽ കയറ്റിയ പിണറായി വിജയൻ തെങ്ങ് കയറാൻ പോകുന്നതാണ് നല്ലതെന്ന് ശിവരാജൻ പറഞ്ഞു.ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപിക്ക് വേണ്ടി നിരഹാരമിരിക്കുന്നത് ശിവരാജനാണ്. അഞ്ചരക്കോടി അയ്യപ്പ ഭക്തരെയാണ് പിണറായി വിജയൻ ചതിച്ചിരിക്കുന്നത്. ആ പിണറായി വിജയന് ആ സ്ഥാനത്ത് ഇരിക്കാൻ അർഹതയില്ല. പിണറായി വിജയൻ തെങ്ങ് കയറാൻ പോകുന്നതാണ് നല്ലത്. കുടുംബത്തിന് വേണ്ടാത്ത പര സ്ത്രീകളെ വേഷം മാറ്റി കടത്താൻ ആർക്കാണ് സാധിക്കാത്തത്.