കോഴിക്കോട്: ജനം ടിവിയ്‌ക്കെതിരെ വിമർശന ശരവുമായി ജന്മഭൂമി മുൻ എഡിറ്റർ. വർക്കല സി.എച്ച് മുഹമ്മദ് കോയ മെമ്മൊറിയൽ കോളേജിലെ വിദ്യാർത്ഥികളെ തീവ്രവാദികൾ എന്ന തരത്തിൽ മുദ്രകുത്തി വാർത്ത വന്നത് വൻ വിവാദത്തിന് വഴി വച്ചിരുന്നു. ജന്മഭൂമി മുൻ എഡിറ്റർ കെവി എസ് ഹരിദാസാണ് ജനം ടിവിയെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. ഈ രീതിയിലുള്ള വാർത്തകളെ ആശ്രയിച്ച് ട്വീറ്റ് ചെയ്യാൻ പോകില്ലെന്നും ആ ട്വീറ്റ് പിൻവലിക്കാൻ നോക്കാമെന്നും ഹരിദാസ് പറഞ്ഞു.

വിഷയം സംബന്ധിച്ച് ഏഷ്യനെറ്റ് ന്യൂസ് അവർ നടത്തിയ ചർച്ചയിലാണ് ഹരിദാസ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കാൻ പാടില്ലെന്നും തെറ്റ് വന്നാൽ തിരുത്തുകയും വേണമെന്നും പറഞ്ഞ അദ്ദേഹം ആ വാർത്തകളിൽ നിന്ന് തനിക്ക് കിട്ടിയ സൂചനകൾ ഇതൊരു ഔദ്യോഗിക സോഴ്സിൽ നിന്ന് വന്നതെന്നാണ് എന്നാണെന്നും പറഞ്ഞു.

അതിന്റെ വിശദാംശങ്ങൾ തനിക്ക് അറിയില്ല. ജമ്മു കാശ്മീരിലും ഇസ്ലാം രാജ്യങ്ങളിലുമൊക്കെ ഇത്തരം വസ്ത്രം കെട്ടി നടക്കുന്നതെല്ലാം കണ്ടിട്ടുണ്ട്. അതിന്റെ ആവർത്തനം പോലെയാണ് ആദ്യം മനസിൽ വരികയുള്ളൂ. കേരളത്തിൽ ഇത് നടക്കില്ലെന്ന് പറയുമ്പോൾ തന്നെ ഇരിട്ടിയിലെ സംഭവങ്ങൾ ഇവിടെ തന്നെയാണ് നടന്നതെന്നും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ കോളജിലും മറ്റ് കോളജുകളിമെല്ലാം ഇത്തരം പ്രവർത്തനങ്ങൾ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. അത് തടയപ്പെടുക തന്നെ വേണമെന്നും ഹരിദാസ് പറഞ്ഞു. വ്യാജവാർത്ത നൽകിയ ജനം ടിവിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കറുപ്പണിഞ്ഞ് തൊപ്പി വെച്ച് കൊണ്ടായിരുന്നു സലിം കുമാർ ചർച്ചയ്‌ക്കെത്തിയത്. ആ സംഭവത്തിന്റെ സത്യമറിയാവുന്ന പുറത്തുനിന്നുള്ള ഒരേ ഒരാൾ ഞാനാണെന്നും ഇതിന്റെ പേരിൽ കുരിശ് ചുമക്കേണ്ടി വന്നാലും എന്ത് തന്നെ സംഭവിച്ചാലും മനുഷ്യനെന്ന നിലയിൽ ആ കുട്ടികൾക്കൊപ്പം നിൽക്കുക തന്നെ ചെയ്യുമെന്നും സലിം കുമാർ പറഞ്ഞു.